The New Stuff

290 Views

“എരിഞ്ഞടങ്ങാത്ത കനലുകൾ” കഥ: രാജൻ കണ്ണേടത്ത് (ഭാഗം-4)


കഥ

 

എരിഞ്ഞടങ്ങാത്ത കനലുകൾ

(ഭാഗം-4)

 

ഞാൻ

കതകടച്ച് കിടക്കയിൽ കമഴന്ന്കിടന്ന്

വിതുമ്പിക്കരഞ്ഞു. എന്തു ചെയ്യണമെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു. മരച്ചവരുടെ സ്വർഗ്ഗത്തിൽ  അമ്മുമ്മയോടും മുത്തച്ഛനോടും  കരഞ്ഞപേക്ഷിച്ചു .

 

ഒരു ദൈവവും  എനിക്കൊരു

വഴികാട്ടിതന്നില്ല.

 

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി  ഞാൻ ജാലകവാതിൽ പാതിതുറന്ന് പുറത്തേക്ക് നോക്കി.

 

രക്തയോട്ടം നിലച്ച് വിളറിയമുഖവുമായി എന്റെ അമ്മ പുറത്ത് കാത്തുനിൽക്കുന്നു.

 

ഞാൻ കതകു തുറന്ന് അമ്മയുടെ കൈകളിലേക്കു് വീണു. പാവം എന്റെ അമ്മ,  ശബ്ദം

നഷ്ടപ്പെട്ടപോലെ എന്നെ

മാറോട് ചേർത്തുപിടിച്ച്

നിന്നുവിതുമ്പി. അമ്മ  എന്റെ തലയിൽ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു  ,

 

“അമ്മ അച്ഛനോട് ഒന്നും എതിർത്ത്പറയാൻ ധൈര്യമില്ലാത്തവളാണ്, മോള്  അമ്മയെ വെറുക്കരുത്”.

 

അമ്മയെ കെട്ടിപ്പിടിച്ച് ഏറെനേരം

അങ്ങനെനിന്നു. അമ്മയുടെ കണ്ണിര് വീണ് എന്റെ

ബ്ലൗസൊക്കെ നനഞ്ഞു. ചില്ലു ക്ലാസ്സുകൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട്   പുറത്തേക്ക് നോക്കിയപ്പോൾ മുറ്റത്തെ

മാഞ്ചുവട്ടിൽ അച്ഛനും കൂട്ടുകാരും മദ്യസേവ ആരംഭിച്ചിരുന്നു. ജോണിവാക്കർ

വലിയകുപ്പി, കുറെ ഷോഡകുപ്പികൾ പിന്നെ എന്തൊക്കെയോ പാക്കറ്റുകൾ പൊട്ടിച്ചതും പൊട്ടിക്കാത്തതും മേശമേൽ നിരത്തിയിട്ടുണ്ടു്. തിരിഞ്ഞുനോക്കിയ അമ്മയും  ഇതെല്ലാം കണ്ടു.  ഉടനെ എന്റെ പിടിവിടീച്ച്  അടുക്കളയിലേക്കു പോയി.  ശാരദേ…എന്ന വിളി ഏതു നിമിഷത്തിലും വരാം എന്ന് അമ്മക്കറിയാം. എന്തൊക്കെയായാലും സ്നേഹവായ്പ്പോടെ അച്ഛന്റെ    ആ   വിളി  അമ്മക്ക് പ്രിയപ്പെട്ടതായിരുന്നു. രണ്ടാമത്തെ പെഗ്ഗ് കഴിയുമ്പോഴാണ്  ആ സ്നേഹം പുറത്തു വരാറുള്ളത്. അതുകൊണ്ടായിരിക്കും  മദ്യപൻന്മാർ മനുഷ്യ സ്നേഹികളാണെന്ന് ഒരു തോന്നൽ പൊതുവേ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ പരന്നത്. തറാവു മുട്ടപൊരിച്ചതും അച്ചാറും

കൊണ്ടുചെല്ലാനുള്ള അറിയിപ്പാണത്.

 

എനിക്ക്

എന്നോട്തന്നെ പുച്ചം തോന്നി. ഇങ്ങനെ അടിമപ്പെട്ടു ജീവിക്കുന്നതെന്തിനാണ് !  ഞാൻ എന്നെ ഈ പീഢനങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ തീരുമാനിച്ച് , വെള്ളം കോരുന്നതിനു വേണ്ടി വാങ്ങിവച്ചിരുന്ന കയറെടുത്ത്  വീണ്ടും റൂമിൽകയറി കതകടച്ചു.

 

ഒരു

സ്റ്റുളിന്മേൽ കയറിനിന്ന് കയറിന്റെ ഒരറ്റം ഫേനിൽ കെട്ടി മറ്റേ അറ്റത്ത്

കുടുക്കുണ്ടാക്കി

തലകടത്തിപ്പോൾ എന്റെ അമ്മയുടെ വിളറിയമുഖം എന്റെ  മനസ്സിൽ തെളിഞ്ഞുവന്നു.

ചെന്നായയെ കണ്ട ആട്ടിൻകുട്ടിയെപോലെ അമ്മയുടെ നിൽപ്പ് എനിക്ക് സഹിക്കാനായില്ല. ഞാൻ കയറിന്റെ കെട്ടഴിച്ച് വീണ്ടും കിടക്കയിൽ  കിടന്ന്

കരഞ്ഞുകരഞ്ഞ് ഒന്നു മയങ്ങിപ്പോയി.  പിന്നെ കണ്ണുതുറന്നപ്പോൾ നേരം നല്ലപോലെ ഇരുട്ടിയിരുന്നു. മദ്യസേവക്കാർ മതിയാക്കി പോയിരുന്നു.

 

അമ്മ മച്ചകത്തിരുന്ന്  നാമം  ജപിക്കുന്നു,

 

“രാമ രാമ പാഹിമാം

രാമപാദം ചേരണേ

മുകന്ദരാമ പാഹിമാം ”

 

അമ്മയുടെ തൊണ്ടയിടറിക്കൊണ്ടുള്ള ആ നാമജപം എന്നെ കൂടുതൽ അസ്വസ്തയാക്കി.

 

ഞാൻ അച്ഛന്റെ റൂമിന്റെ അടുത്തുചെന്നു .

 

കതക് പാതി ചാരിയിട്ട് അച്ഛൻ ബെഡ്ഡിൽ മലർന്നുകിടന്ന് ഉറങ്ങുകയാണ്.  നമ്മൾ കോളേജിൽ നിന്ന് ഗോവയിലേക്ക്  ടൂർ പോയപ്പോൾ ഉണ്ടായ സംഭവം ഞാൻ ഓർത്തു.  ആനന്ദ് അന്ന് അല്പം മദ്യപിച്ചതിന് ഞാൻ വഴക്ക് പറഞ്ഞപ്പോൾ ഒരു പരസ്യം ചൂണ്ടിക്കാണിച്ചത്,

 

“മദ്യപൻന്മാർ സ്വർഗ്ഗത്തിൽ പോകുന്നു…

 

കാരണം മദ്യം കഴിച്ചവർ വേഗം ഉറങ്ങിപോകുന്നു… ഉറക്കത്തിൽ ആരും പാപം ചെയ്യുന്നില്ല…..

പാവം ചെയ്യാത്തവർ

സ്വർഗ്ഗത്തിൽ പോകുന്നു  .”

 

അച്ഛന്റെ കിടപ്പ് കണ്ടപ്പോൾ എന്നെ അച്ഛൻ കുട്ടിക്കാലത്ത് നെഞ്ചത്ത് കിടത്തി പാട്ട്പാടി ഉറക്കാറുള്ളത്  ഓർമ്മവന്നു.  ഞാൻ വലുതാവാതിരുന്നെങ്കിൽ

എത്ര നന്നാവുമായിരുന്നെന്ന്

എനിക്ക് തോന്നി ….

 

ഒന്ന് എനിക്ക് മനസ്സിലായി, ആത്മഹത്യ ചെയ്യാൻ എനിക്കാവില്ല.

 

ജീവിതത്തിൽ എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണമെന്ന തോന്നൽ വരാത്തവർ ഒരു പക്ഷെ, ഉണ്ടാകില്ലായിരിക്കും.  എന്നാൽ ആ  ഒരു  നിമിഷം എങ്ങനെയെങ്കിലും തരണം  ചെയ്താൽ പിന്നെ  വീണ്ടും ശ്രമിക്കുന്നവർ വിരളമായിരിക്കും.

 

പിന്നീട്  ഞാൻ ആനന്ദിനൊരു കത്തെഴുതാൻ തീരുമാനിച്ചു. എന്നെ ആനന്ദ്  രക്ഷിക്കുമെന്ന വിചാരമൊന്നും എനിക്കില്ലായിരുന്നു. കാരണം ആനന്ദിന്റെ മനസ്സ് എനിക്കറിയാമായിരുന്നു.  എന്നിരുന്നാലും എഴുതി. മുങ്ങിച്ചാവുന്നവൻ ഒരു വയ്ക്കോൽതുണ്ട് കണ്ടാൽപോലും അതിൽപിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കാറുണ്ടല്ലോ?  എന്റെ എഴുത്ത് കിട്ടിയാൽ  എന്നെ എങ്ങനെയെങ്കിലും സമാധാനിപ്പിക്കാൻ ആനന്ദ് മറുപടി എഴുതുമെന്ന് എനിക്കുറപ്പായിരുന്നു.

 

ഒരാഴ്ച ഞാൻ മറുപടിക്കായി കാത്തിരുന്നു.

പക്ഷെ മറുപടി ഒന്നും കിട്ടിയില്ല.

 

രണ്ടു ദിവസംകൂടെ കഴിഞ്ഞപ്പോൾ അച്ഛൻ എന്റേയും ശിവരാമന്റേയും വിവാഹത്തിനുള്ള ഇൻവിറ്റേഷൻ കാർഡ് പ്രിന്റ് ചെയ്തത് കൊണ്ടുവന്നു.

എന്നോട് വളരെ സ്നേഹത്തോടെ ശിവരാമന്റെ ഗുണഗണങ്ങളെ വർണ്ണിച്ചു.

 

അല്ലെങ്കിലും  അച്ഛന് എന്നോട്   സ്നേഹക്കുറവുണ്ടെന്ന്  എനിക്ക്  തോന്നിയിട്ടില്ല. പക്ഷേ  അതൊരു    അടിമ – ഉടമ മനോഭാവത്തോടെയാണെന്നു മാത്രം  .

 

പണം കൊടുത്തു നേടാവുന്ന എന്റെ ഏതാഗ്രഹവും അച്ഛൻ നൊടിയിടയിൽ സാധിച്ചുതരുമായിരുന്നു . എനിക്ക് അത്തരം

ആഗ്രഹങ്ങൾ ഇല്ലാത്തതിനാണ് അച്ഛൻ പരാതി പറഞ്ഞിരുന്നത്. എനിക്കായി വാങ്ങിയ വിലപിടിച്ച ആഭരണങ്ങളും ഡ്രസ്സുകളും

തുറന്നുപോലും നോക്കാതെ ഷൽഫിലും ലോക്കറിലുമായി ഇരിപ്പുണ്ട്.

 

എന്റെ കൂട്ടുകാർക്കൊക്കെ അയക്കാനായി കുറേ ഇൻവിറ്റേഷൻ കാർഡുകൾ എന്റെടുത്ത് വച്ചിട്ട് പറഞ്ഞു , എല്ലാവർക്കം ഇൻവിറേറഷൻ

അയ്ക്കണം.  മോള് സന്തോഷമായിരിക്കാനാണ് അച്ഛൻ ഇതെല്ലാം   ചെയ്യുന്നത്.

 

ഞാൻ ആർക്കും ക്ഷണക്കത്ത് അയച്ചില്ല.

 

അരോടും പറയാതെ വീടു് വിട്ട് ഇറങ്ങാമെന്നു കരുതിയതാണ്. അമ്മയുടെ ദയനീയമായ മുഖം എന്നെ അതിൽ നിന്നും പിൻതിരിപ്പിച്ചു.

 

വാസ്തവത്തിൽ അപ്പോഴാണ് എനിക്ക് മനസ്സിലായത്, പ്രണയം മാറ്റി വയ്ക്കാൻ പാടില്ലാത്ത ഒരു വികാരമാണെന്ന്.

 

കോളേജിൽവച്ച്  നമ്മൾ പരസ്പരം ഇഷ്ടപ്പെട്ടിരുന്നെങ്കിലും   അതൊരു പ്രണയമായി മാറാതിരിക്കാൻ   ശ്രദ്ധിച്ചത് ഒരു അബദ്ധമായിപ്പോയി എന്ന് എനിക്കപ്പോൾ തോന്നി. പ്രേമത്തിലും യുദ്ധത്തിലും  ജയം മാത്രമാണല്ലൊ ലക്ഷ്യം. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും.

 

കല്യാണദിവസം അടുത്തു.

വീട്ടിൽ തകൃതിയായി ഒരുക്കങ്ങൾ നടന്നു. മുറ്റം നിറയെ പന്തലും തോരണങ്ങളും. നാടടച്ച് സദ്യ.ബന്ധുക്കളും മിത്രങ്ങളും ദിവസങ്ങൾക്കു മുന്നേ എത്തി. എന്നാൽ ഞാൻ സ്വയം തീർത്ത ഏകാന്തതയുടെ തടവിൽ ചിറകറ്റ പക്ഷിയെപ്പോലെ

നീറിനീറി….

 

ഞങ്ങളുടെ വിവാഹം നടന്നു. ഞാൻ   ഒരു പ്രതിമകണക്കെ എല്ലാത്തിനും നിന്നുകൊടുത്തു.

 

ശിവരാമന്റെ വീടിനെ പറ്റി എനിക്ക് ഒന്നും അറിയില്ലായിരുന്നു.

എന്റെ ചിന്തയിൽ അതൊന്നും ഒരിക്കലും കടന്നുവന്നില്ല . ഇന്നും ആ വീട് കണ്ടാൽ ഞാൻ തിരിച്ചറിഞ്ഞെന്ന് വരില്ല.

 

വീട്ടിൽ അദേഹത്തിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. മറ്റുള്ളവരെപ്പറ്റി ഒന്നും അറിഞ്ഞില്ല. അന്വോഷിച്ചതുമില്ല.

 

നാട്ടിൽ കൊട്ടിഘോഷിക്കുന്ന ആദ്യരാത്രിയൊന്നും എനിക്ക് ഒരു വിഷയമായിരുന്നില്ല.

 

ഞാൻ ബെഡ്റൂമിൽ ചെന്ന്  കല്ലിൽ കൊത്തിവച്ച

പ്രതിമകണക്കെ ഇരുന്നു,   കുറെ കഴിഞ്ഞപ്പോൾ കിടന്നു. ഒരു പാട് സമയത്തിനു ശേഷം ശിവരാമൻ ആടിയാടി റൂമിൽവന്ന് ബെഡ്ഡിൽ വീണു. കൂർക്കംവലി തുടങ്ങിയപ്പോൾ എനിക്ക് സമാധാനമായി.

 

നിദ്ര വന്നെന്നേയും

മെല്ലെമെല്ലെ തലോടി……

 

(… തുടരും)

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...