The New Stuff

155 Views

“എരിഞ്ഞടങ്ങാത്ത കനലുകൾ” കഥ: രാജൻ കണ്ണേടത്ത് (ഭാഗം-3)


കഥ

 

എരിഞ്ഞടങ്ങാത്ത കനലുകൾ

(ഭാഗം-3)

 

ആ സമയത്ത് ലക്ഷ്മി ആനന്ദിന്റെ അടുത്തേക്കു വരുന്നതുകണ്ട്   അമ്പിളി പറഞ്ഞു,

മോള് വളരെ സുന്ദരിയാണല്ലോ!

ഈ മോളെ ആരും കണ്ടാൽ മോഹിച്ചുപോകും. ചേട്ടൻ മോളുടെ അമ്മയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ!

 

ലക്ഷ്മിയുടെ അമ്മയക്ക് എന്താണ് സംഭവിച്ചത്?…

സംസാരിക്കാൻ പ്രയാസമാണെങ്കിൽ ഇപ്പോൾ പറയണ്ട. ഞാൻ എന്തായാലും ചേട്ടനെ ഡിസ്ചാർജ് ചെയ്യുന്നതുവരെ ഇവിടെകാണും!

 

എനിക്ക് സംസാരിക്കാൻ അത്ര പ്രയാസമൊന്നുമില്ല. വാസ്തവത്തിൽ ഉള്ളുതുറന്ന് ആരോടെങ്കിലും സംസാരിക്കാൻ ഇല്ലാത്തതാണ്‌ എന്റെ പ്രശ്നം. അമ്പിളിയെ കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ തോന്നാൻതന്നെ കാരണം അതാണ്. എന്നാൽ അങ്ങനെ

ഒറ്റയിരിപ്പിൽ പറഞ്ഞു തീർക്കാവുന്ന കാര്യങ്ങളല്ല അതെല്ലാം. എങ്കിലും പറയാൻ ശ്രമിക്കാം, ആനന്ദ് പറഞ്ഞുതുടങ്ങി…..

 

ഞങ്ങൾ മൂന്നുപേരും അന്ന് അമ്പിളിയുടെ വീട്ടിൽനിന്ന്

ഇറങ്ങിപോന്നത് ഓർക്കുമല്ലോ? അമ്പിളിയെ അന്ന്   എനിക്ക് നഷ്ടപ്പെട്ടതിൽ അമ്മക്ക്  വലിയ വിഷമം  ഉണ്ടായിരുന്നു. കുറച്ചു ദിവസത്തേക്ക് അമ്മ എന്നോട് ഒന്നും സംസാരിച്ചില്ല. പിന്നെ ഒരുദിവസം അമ്മ പറഞ്ഞു ,

“നീ ആവശ്യപ്പെട്ടിരുന്നെങ്കിൽ ആ കുട്ടി നമ്മളോടൊപ്പം വരുമായിരുന്നു. അതെങ്ങനെയാ ആവശ്യനേരത്ത് തന്റേടം കാണിക്കാൻ തോന്നണ്ടേ?”

 

തന്റെ എഴുത്ത് വന്നതോ, അതിനു ഞാൻ എഴുതിയ മറുപടിയെ പറ്റിയോ  അമ്മയോട് ഞാൻ പറഞ്ഞിരുന്നില്ല.

 

അമ്മ പിന്നെ കുറെ ദിവസത്തേക്ക്

മൗനിയായതുപോലെയായി. വീട്ടിലെ ജോലികളെല്ലാം കഴിഞ്ഞാൽ ഇരുന്ന് നാമം ജപിക്കും. എന്നോട് ഒന്നും സംസാരിക്കാറില്ല.

ഞാൻ അകപ്പാടെ വിഷമത്തിലായി.

 

ഞാൻ ഓഫീസിൽനിന്നു  വന്നാൽ പിന്നെ അമ്മ എന്തേങ്കിലുമൊക്കെ പറഞ്ഞ്,

എന്റെടുത്തുനിന്ന് മാറാത്തതാണ്.

 

സങ്കടം അടക്കാനാവാത്തതിനാൽ ഒരുദിവസം ഞാൻ ചോദിച്ചു,

 

“എന്താണ് അമ്മയുടെ വിഷമത്തിനു കാരണം ,ഞാൻ എന്തെങ്കിലും അരുതാത്തത് ചെയ്തിട്ടാണോ ”

 

നീ ഒന്നും

ചെയ്യാത്തതു കൊണ്ടാണ്

എനിക്ക് വിഷമം.  ഞാൻ  എന്നും ഇങ്ങനെ  നിനക്ക് വച്ചുവിളമ്പിതരാൻ ഉണ്ടാവുമെന്നാണോ എന്റെ  മോൻ കരുതുന്നത്?”

 

ഞാൻ  ഒന്നും പറഞ്ഞില്ല, സത്യത്തിൽ,എന്താണ് മറുപടിപറയേണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു.

 

അടുത്തദിവസം  രാവിലെ അമ്മ എഴുന്നേൽക്കുന്നതിനു വളരെമുമ്പ്തന്നെ ഞാൻ  എണീറ്റ് അടുക്കളയിലെ ജോലികൾ

ചെയ്തുതുടങ്ങി.  ജോലികൾ കഴിഞ്ഞിട്ട്  ഓഫീസിൽ പോകാമെന്നാണ് കരുതിയത്.  അമ്മ എണീറ്റുവന്ന്  എന്നോട് ദേഷ്യപ്പെട്ടു, എന്നിട്ട് പറഞ്ഞു,  ഞാൻ പറഞ്ഞതിന്റെ അർത്ഥം  നീ

അടുക്കളപ്പണികൾ കഴിക്കണമെന്നല്ല. നമ്മൾ  മോഹിച്ചവളെ കിട്ടിയില്ല  എന്നുവച്ച്  നീ എന്നും  ഇങ്ങനെ നിന്നാൽ  മതിയോ? മറെറാരു പെൺകുട്ടിയെ കല്യാണം  കഴിച്ചുകൂടെ, എന്നാണ്. ”

 

ഞാൻ  പറഞ്ഞു,

അമ്മ  കുട്ടിയെ ആലോചിച്ച് തീരുമാനിച്ചോളു,  ഞാൻ  റെഡി. അങ്ങനെയാണ് അമ്മയ്ക്ക് അറിയാവുന്ന  ഒരു ബ്രോക്കർ  മുഖാന്തിരം ലക്ഷ്മിയുടെ  അമ്മയെ കാണുന്നതും ഞങ്ങളുടെ വിവാഹം നടന്നതും.

 

ഞാൻ  ബാഹ്യമായ സൗന്ദര്യത്തിനു

അത്രവലിയ  വില കല്പിക്കാറില്ലെന്ന് അമ്പിളിക്കറിയാമല്ലോ? ആന്തരിക സൗന്ദര്യമാണെങ്കിൽ കുറച്ചുകാലം ഇടപഴകിയാൽ മാത്രമെ ഏതൊരാൾക്കും തിരിച്ചറിയാൻ  കഴിയു. അതിനാൽ  ഞാൻ പെൺകുട്ടിയെ കാണണമെന്നുപോലും പറഞ്ഞില്ല.  പക്ഷെ പെൺകുട്ടിക്കും വീട്ടുകാർക്കും  ആളെ കാണാൻ  താത്പര്യം കാണുമല്ലോ. അതിനാൽ  പോയി, കണ്ടു.  പ്രശ്നം ഒന്നും തോന്നിയില്ല, ഇഷ്ടമായി . കല്യാണം ലളിതമായ  ചടങ്ങോടെ നടന്നു.

 

വിവാഹത്തിനു ശേഷമാണ് അറിയുന്നത്, ആതിരക്ക്  ഹാർട്ടിന് ചെറുപ്പത്തിൽ അസുഖം ഉണ്ടായിരുന്നെന്നും , ഹൃദയത്തിന്റെ  ഒരു വാൽവ്  മാറ്റി വച്ചതാണെന്നും.  എന്റെ  വീട്ടിൽ അമ്മയാണ് ഇക്കാര്യത്തിൽ  ഏറ്റവും  അധികം വിഷമിച്ചത്.  കാരണം അമ്മയാണല്ലോ ഇതിനു  മുൻകൈ എടുത്തത്?   മറ്റു ബന്ധുക്കൾ  വിഷമം അഭിനയിക്കുകയും ആതിരയെ കുത്തുവാക്കുകൾ പറയുകയും

ചെയ്തുകൊണ്ടിരുന്നു. അമ്മയെ  ഞാൻ

പറഞ്ഞു സമാധാനിപ്പിച്ചു.

 

ചെറുപ്പത്തിൽ  ഉണ്ടായ അസുഖങ്ങൾ  എല്ലാം കല്യാണാലോചന സമയത്ത്  പറഞ്ഞില്ല എന്നത്  ഒരു കുറ്റമൊന്നുമല്ല,

തന്നെയുമല്ല,  അവർ കളവൊന്നും പറഞ്ഞിട്ടില്ലതാനും. വിവാഹത്തിനു ശേഷമാണ്  അസുഖം വരുന്നതെങ്കിൽ  നമ്മൾ സഹിക്കുകയല്ലേ നിവർത്തിയുള്ളൂ.? പിന്നെ , ആതിര ഇപ്പോൾ  പൂർണ്ണ ആരോഗ്യവതിയുമാണ്. അതിനാൽ  അമ്മയോ, ആതിരയോ,  അവളുടെ വീട്ടുകാരോ എന്തെങ്കിലും   തെറ്റു ചെയ്തതായി  ഞാൻ കരുതുന്നില്ല.  ഇതിന്റെ പേരിൽ  അവളെ ആരും കുത്തുവാക്കുകൾ പറഞ്ഞ് വേദനിപ്പിക്കാൻ ഞാൻ  സമ്മതിക്കില്ല.   ഇനി ആരെങ്കിലും  അങ്ങനെ ചെയ്താൽ അവരായിരിക്കും എന്റെ  ശത്രുക്കൾ. ഇതായിരുന്നു  എന്റെ നിലപാട്.  പതിയെ ബന്ധുക്കളുടെ നാവടങ്ങി. ഞങ്ങൾ സന്തോഷത്തോടെ ജീവിതം ആസ്വദിച്ചു തുടങ്ങി.

 

പക്ഷേ, ആതിര ഗർഭിണിയായപ്പോൾ വീണ്ടും ഒരോരുത്തർ  ഹാർട്ടിന്റെ കാര്യംപറഞ്ഞു്  അവളെ ഭയപ്പെടുത്താൻ തുടങ്ങി.  പ്രസവിക്കാൻ ഇത്തരക്കാർക്ക് കഴിയില്ലെന്നും, ഒന്നുകിൽ  അമ്മ അല്ലെങ്കിൽ  കുഞ്ഞ്, രണ്ടിലൊന്ന്,

എന്നെല്ലാംപറഞ്ഞ് അവളെ  ടെഷൻ അടിപ്പിച്ചുകൊണ്ടിരുന്നു .  ഞാൻ എത്രയൊക്കെ ശ്രമിച്ചിട്ടും  അവൾ മാനസികമായി വളരെയധികം തകർന്നു പോയിരുന്നു.

 

എന്തൊക്കെയായാലും അവളുടെ പ്രസവം യാതൊരു  വിഷമവും കൂടാതെനടന്നു. അമ്മയുംകുഞ്ഞും പൂർണ്ണ ആരോഗ്യവതികളായി കാണപ്പെട്ടു.  അതിനു ശേഷം  ഞങ്ങളുടെ ജീവിതം  വളരെ സന്തോഷത്തോടെത്തന്നെ  മുന്നോട്ടുപോയിക്കൊണ്ടിരുന്നു..

 

ആനന്ദ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ  ഡോക്ടർ റൂമിലേക്ക്

കടന്നുവന്നു . അപ്പോൾ  അമ്പിളി പുറത്തേക്ക് പോകാൻതുടങ്ങിയതു കണ്ടു്

 

ഡോക്ടർ ഉണ്ണികൃഷ്ണൻ പറഞ്ഞു,

 

” പോകണമെന്നില്ല ”

 

ഇതുകേട്ട് അമ്പിളി തിരിഞ്ഞു നിന്നു…

“നിങ്ങൾ പഴയ സുഹുത്തുക്കൾ അല്ലേ അതുകൊണ്ടായിരിക്കും, ആനന്ദിന്റെ പിരിമുറുക്കത്തിന് കുറച്ച് അയവ്  വന്നിട്ടുണ്ടു്. ഈ നില തുടർന്നാൽ

രണ്ടുദിവസത്തിനുള്ളിൽ വീട്ടിൽ പോകാം”

 

” അപ്പോൾ ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞത് ?”

അമ്പിളി ചോദിച്ചു.

 

” അത് ഇപ്പോൾ വലിയ പ്രശ്നമായി തോന്നുന്നില്ല,

മരുന്നുകൊണ്ട് മാറാവുന്നതേയുള്ളു. എന്നുവച്ച് തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കണ്ട. റെസ്റ്റ് എടുക്കട്ടെ!”

 

ഡോക്ടർ പോയപ്പോൾ അമ്പിളി പറഞ്ഞു,

 

” ചേട്ടൻ  ഇനിയിപ്പോൾ സംസാരിക്കണ്ട. ബാക്കി പിന്നീടാവട്ടെ, അതിനിടക്ക് നിങ്ങൾ മൂന്നുപേരും പോന്നതിനു ശേഷം വീട്ടിലുണ്ടായ സംഭവങ്ങൾ ഞാൻ പറയാം. ജിജ്ഞാസപ്പെടാതെ കേട്ടിരുന്നാൽമാത്രം മതി….

 

ആനന്ദ് പറഞ്ഞു, എന്നാൽ അങ്ങനെയാവട്ടെ. പക്ഷേ,  അതിനുമുമ്പ് ഒരു കാര്യം,  നമ്മൾ പരസ്പരം   പേരു്  വിളിക്കാറാണല്ലൊ പതിവ്?  അതുമാറ്റി എന്താണ്  ഇപ്പോൾ ചേട്ടാ  എന്നു വിളിക്കുന്നത്?

 

അതിനും ഒരു കാരണമുണ്ടു്,  ഞാൻ വഴിയെ  പറയാം. അമ്പിളി തുടർന്നു…..

 

(… തുടരും)

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...