The New Stuff

360 Views

“എരിഞ്ഞടങ്ങാത്ത കനലുകൾ” കഥ: രാജൻ കണ്ണേടത്ത് (ഭാഗം-2)


കഥ:

എരിഞ്ഞടങ്ങാത്ത കനലുകൾ

(ഭാഗം-2)

 

അമ്പിളിയുടെ മൊബൈയിൽ റിങ്ങ് ചെയ്തു. അവർ  പുറത്തേക്ക് പോയി.

 

ആനന്ദിന്റെ  ചിന്തകൾ പലപല  തലങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരുന്നു …..കോളേജിലെ ഫൈനൽ   ഇയറിൽ സ്റ്റഡി  ടൂർ എന്ന ഓമനപേരിൽ പിക്നിക്ക്  പോയത്, കോളേജിലെ സംവാദങ്ങളിൽ പങ്കെടുത്തത്, ഏറ്റവും ഒടുവിലത്തെ

കോളേജ് ഡേ, അന്നെല്ലാം അമ്പിളിയുമായി നല്ല സൌഹൃദം ഉണ്ടായിരുന്നു.  നല്ല സുഹൃത്തുക്കൾ എന്നതിനപ്പുറം ഒന്നുമായിരുന്നില്ല.             . വീറുറ്റ സംവാദങ്ങളിൽ പലപ്പോഴും ഏറ്റുമുട്ടലുകളും പോർവിളികളും ഉണ്ടാകുമായിരുന്നെങ്കിലും  അതെല്ലാം ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.. ലിംഗസമത്വത്തിനു വേണ്ടിതന്നെയാണ് ഞങ്ങൾ  രണ്ടു  പേരും നിലകൊണ്ടിരുന്നത്. രണ്ടു പേരും ഇടതുപക്ഷ ചിന്താഗതിക്കാരുമായിരുന്നു.  എന്നാൽ അമ്പിളിയുടെ തീവ്രമായ ആശയങ്ങളെ  താൻ ശക്തിയുക്തം എതിർത്തിരുന്നു. പലപ്പോഴും ആശയങ്ങൾ

കൈമാറുന്നകൂട്ടത്തിൽ മനസ്സും കൈമാറിക്കാണുമായിരിക്കും.   എന്നാൽ അതൊരു ബാധ്യതയായി കാണാതിരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കോളേജ് വിട്ടതിനുശേഷം പരസ്പരം  കാണാൻ ശ്രമിച്ചിട്ടുമില്ല.

 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അമ്പിളിക്ക്  മാരേജ് പ്രൊപ്പോസൽ വന്നപ്പോൾ  തനിക്ക് എഴുത്തെഴുതി അഭിപ്രായം ചോദിച്ചിരുന്നത്  ആനന്ദ്  ഓർത്തു. തനിക്ക്  അമ്പിളിയോട് അസ്തിപൂക്കുന്ന പ്രണയം  ഒന്നും ഇല്ലായിരുന്നെങ്കിലും ഇഷ്ടമായിരുന്നു. ശിവരാമന്റെ  ആലോചനയിൽ അമ്പിളിക്ക് തീരെ താത്പര്യമില്ലായിരുന്നു.

എന്നാൽ അതുനടന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന  അച്ഛന്റെ പിടിവാശി  വിവരിച്ചാണ് അന്ന്  തനിക്ക് എഴുതിയിരുന്നത്.

പിന്നീട് എന്തൊക്കയാണ് സംഭവിച്ചത്!

 

കോളേജിൽ  പഠിക്കുന്ന കാലത്ത്  അമ്പിളി വീട്ടിൽ  വന്നിട്ടുണ്ടു്. അന്ന്  അമ്മയുമായുള്ള സംഭാഷണത്തിൽ അമ്മയുടെ  മനസ്സിൽ ചേക്കേറിയ  അമ്പിളി പിന്നീട്  ഗുരുവായൂർ അമ്പലത്തിൽ  വച്ച് അമ്മയെ  പല  പ്രാവശ്യം കണ്ടിരുന്നു. അമ്മക്ക്  വളരെ ഇഷ്ടവുമായിരുന്നു. അതിനാൽ അമ്പിളിയുടെ വിവാഹത്തെപറ്റി അമ്മയോട് പറഞ്ഞപ്പോൾ അമ്മക്ക്  സങ്കടമായി. ആ കുട്ടിയെ  ഞാൻ നിനക്കായി സങ്കൽപ്പിച്ചതാണ്.  ആ മോളെ എനിക്ക് വേണം.  നാളെതന്നെ നമ്മുക്ക്  പാലക്കാട് പോയി അവളോട് കാര്യങ്ങൾ  പറയണം. സമ്മതമാണെങ്കിൽ അപ്പോൾതന്നെ വീട്ടുകാരോട്  വിവരം പറയണം.  എന്റെ മനസ്സ്  പറയുന്നത് അവളുടെ  മനസ്സിൽ

നീയുണ്ടെന്നാണ്. അതായിരിക്കും ആലോചന  നിന്നെ എഴുതി  അറിയിച്ചത്.

 

ആലോചിച്ചപ്പോൾ അമ്മ  പറയുന്നതിലും കാര്യമുണ്ടെന്നുതോന്നി. അമ്പിളിയുടെ  വീട്ടിൽ പോയിട്ടില്ലെങ്കിലും  വീട് അറിയാമായിരുന്നു.

പക്ഷെ  വീട്ടുകാരെപറ്റി അധികമൊന്നും അറിയില്ല. ധനസ്ഥിതിയിൽ തന്നേക്കാൾ  വളരെ മുമ്പിലാണെന്നുമാത്രം. തനിക്കാണെങ്കിൽ സർക്കാരാഫീസിലെ ക്ലർക്കിന്റെ പണി ഉണ്ടെന്നതൊഴിച്ചാൽ മറ്റു സാമ്പത്തികം ഒന്നുമില്ല. എന്തായാലും അമ്മയുടെ

ആഗ്രഹവുംകൂടെ പരിഗണിച്ചപ്പോൾ പോകാൻതന്നെ തീരുമാനിച്ചു.

 

പാലക്കാട്ടെ സുഹൃത്ത് വേണുവിനോട് വിവരങ്ങൾ അന്വേഷിച്ചെങ്കിലും കൂടുതൽ  ഒന്നും അറിയാൻ പറ്റിയില്ല. എന്നാൽ വേണുവിനേയുംകൂട്ടി അമ്പിളിയുടെ  വീട്ടിൽ പോകാൻ  തീരുമാനിച്ചു.  കാരണം  വേണുവിന്റെ വീട്ടിൽ വന്നപ്പോൾ  പഴയ

ക്ലാസ്സ്മേറ്റിനെകൂടെ കാണാമെന്നു   വിചാരിച്ചു  എന്ന് പറയാമല്ലൊ!

 

വീട്ടിൽ അച്ഛനും അമ്മയും അമ്പിളിയും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അമ്പിളിക്ക്  വലിയ സന്തോഷമായി. വിശേഷങ്ങൾ  എല്ലാം ചോദിച്ചറിഞ്ഞ അമ്മ അമ്പിളിയോട്  കാര്യം അവതരിപ്പിച്ചപ്പോൾ അവൾ ഇത് പ്രതീക്ഷിച്ചിരുന്നു എന്നാണ് സന്തോഷത്തോടെ പറഞ്ഞത്.

 

അതിനു ശേഷം അമ്പിളിയുടെ അച്ഛനോട് അമ്മയുടെ ആഗ്രഹം പറഞ്ഞപ്പോൾ  അയാൾ പൊട്ടിത്തെറിച്ചു.  വെറും  ഒരു  സർക്കാർ

ഗുമസ്തന്  എന്റെ മോളെ ചോദിക്കാൻ എന്ത് അർഹതയാണുള്ളത് എന്ന് അയാൾ അമ്മയുടെ  മുഖത്ത് നോക്കി ചോദിച്ചപ്പോൾ ഞങ്ങൾ ഇടിവെട്ടേറ്റ പോലെ  നിന്നുപോയി. അമ്പിളി

കരഞ്ഞുകൊണ്ട് റൂമിൽ കയറി കതകടച്ചു. അന്ന് നിരാശയോടെ അമ്മ പറഞ്ഞത്  ആനന്ദ് ഓർമ്മിച്ചു,

 

” ആയാളുടെ പണത്തിന്റെ അഹങ്കാരം രണ്ടു ജീവിതങ്ങൾ ഇല്ലാതാക്കും”

 

പിന്നീട്, രണ്ടു ദിവസത്തിനു ശേഷം അമ്പിളിയുടെ എഴുത്തുവന്നു. അച്ഛന്റെ നിർബന്ധത്തിനു ഞാൻ കീഴടങ്ങണോ? എന്നെ സ്വീകരിക്കാമെങ്കിൽ നമുക്ക് രജിസ്റ്റർ ഓഫീസിൽവച്ച് വിവാഹിതരാവാം. മറുപടി വേഗം എഴുതണം. ഇത്രമാത്രമാണ്‌ എഴുതിയിരുന്നത്.

 

അന്നു തന്നെ മുപടി എഴുതിയിരുന്നു, അമ്പിളി വന്നാൽ ഞാനും അമ്മയും പൂർണ്ണ സന്തോഷത്തോടെ സ്വീകരിക്കും, യാതൊരു സംശയവും വേണ്ട. എന്നാൽ ഒരു കാര്യം അമ്പിളി മനസ്സിലാക്കണം. ആരേയും വേദനിപ്പിച്ചിട്ട് എനിക്ക് ഒന്നും നേടാൻ താത്പര്യമില്ല. ജീവിതത്തിൽ ഒരു ഉറുമ്പിനെപോലും നോവിക്കാതെ കഴിയണമെന്നാണ് എന്റെ ആഗ്രഹം. പിന്നീട് പശ്ചാത്താപം ഉണ്ടായിട്ട് കാര്യമില്ലല്ലോ? അച്ഛനും അമ്മയും അമ്പിളിയുടെ നന്മയെ കരുതിതന്നെയായിരിക്കുമല്ലോ  തീരുമാനങ്ങൾ എടുക്കുന്നത്. അച്ഛനേയും അമ്മയേയും ആർക്കും തിരഞ്ഞെടുക്കാനാവില്ലല്ലോ? അവരുടെ ആഗ്രഹങ്ങളും മക്കൾ കണക്കിലെടുക്കേണ്ടതാണ്  എന്നാണ്  എന്റെ  അഭിപ്രായം. ഇനിയെല്ലാം അമ്പിളിയുടെ തീരുമാനത്തിനു വിടുന്നു. അമ്പിളി എടുക്കുന്ന ഏതു തീരുമാനത്തിലും ഞാൻ ഒപ്പമുണ്ടു് എന്നാണ് അന്ന് എഴുതിയിരുന്നത്.

 

അതിനു ശേഷം അമ്പിളിയെ കണ്ടിട്ടില്ല. പിന്നീട് ശിവരാമനുമായുള്ള അമ്പിളിയുടെ വിവാഹത്തിന്റെ ക്ഷണക്കത്താണ് കിട്ടിയത്.  പിന്നെ എങ്ങനെയാണ്  അമ്പിളി  മോളെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവുക?

 

ഈ വിധത്തിൽ മനസ്സ് അലയുന്നനേരത്താണ് അമ്പിളി വീണ്ടും റൂമിലേക്ക് വന്നത്. കൂടെ  വേറെ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. ആനന്ദിനെ  അവർക്ക് പരിജയപ്പെടുത്തിയ ശേഷം  അമ്പിളി പറഞ്ഞു, “ഇവർ എന്നോടൊപ്പം സാമൂഹ്യ  രംഗത്ത് പ്രവർത്തിക്കുന്നവരാണ് “.

ആനന്ദിന്  കാര്യങ്ങൾ പിടികിട്ടിയില്ലെങ്കിലും അവരുടെ  പേരും

മറ്റുവിശേഷങ്ങളും ചോദിച്ചറിഞ്ഞു.. അമ്പിളിയുടെ  അടുത്ത വീട്ടിലെ സ്ത്രീയെ കാണാൻതന്നെയാണ്

അവരും വന്നത്.

അല്പസമയത്തിനു ശേഷം അവർ രണ്ടുപേരുംപോയപ്പോൾ ആനന്ദ് അമ്പിളിയോടു് പറഞ്ഞു, എനിക്ക് കാര്യങ്ങൾ  ശരിക്ക് മനസ്സിലായിട്ടില്ല. അമ്പിളിയുടെ കല്യാണത്തിനു ശേഷമുള്ള  വിവരങ്ങൾ ഒന്നു പറഞ്ഞാൽ നന്നായിരുന്നു.

 

ആനന്ദിന്റെ അസുഖം ഭേദമായശേഷം ഞാൻ എല്ലാം വിശദമാക്കാമെന്ന് പറഞ്ഞു അമ്പിളി നിർത്തി.

 

(… തുടരും)

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...