The New Stuff

302 Views

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്


എസ്.എൻ.ബി.എസ്. സമാജത്തിന്റെ നേതൃത്വത്തിൽ െട്രഞ്ചിങ്‌ ഗ്രൗണ്ടിന് സമീപം നിർമാണം പൂർത്തീകരിച്ച പൊതുശ്മശാനം ‘മുക്തിസ്ഥാന്റെ’ സമർപ്പണം 14-ന് നടക്കും. മന്ദിര സമർപ്പണവും ഒരു ചേംബറിന്റെ സ്വിച്ച് ഓൺ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ നിർവഹിക്കും. രണ്ടാമത്തെ ചേംബർ കെ.എസ്.ഇ. ലിമിറ്റഡ് മാനേജിങ്‌ ഡയറക്ടർ എ.പി. ജോർജ്‌ സ്വിച്ച് ഓൺ നിർവഹിക്കും. ഒരു കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് ക്രിമെറ്റോറിയം നിർമിച്ചിരിക്കുന്നത്. രണ്ട് ചേംബറുകളോടുകൂടിയ ക്രിമെറ്റോറിയമാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബ്ലോവറിൽ പന്ത്രണ്ട് ഗ്യാസ് സിലൻഡറുകൾ ഒരേ സമയം പ്രവർത്തിക്കും. പത്തടി ഉയരത്തിലാണ് പുറത്തേക്കുള്ള പുകക്കുഴൽ സ്ഥാപിച്ചിരിക്കുന്നത്. 1984-ലാണ് നഗരസഭ െട്രഞ്ചിങ്ങ് ഗ്രൗണ്ടിന് സമീപം 40 സെന്റ് സ്ഥലം നഗരസഭ അനുവദിച്ച് നൽകിയത്. നഗരസഭയിൽ ആധുനിക ശ്മശാനം ഇല്ലാത്ത സാഹചര്യത്തിലാണ് എസ്.എൻ.ബി.എസ്. സമാജം ആധുനിക ക്രിമെറ്റോറിയ നിർമാണത്തിന് മുൻകൈ എടുത്തത്.

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...