The New Stuff

499 Views

പ്രണയ സത്യം – കവിത


പ്രണയ സത്യം – കവിത

പ്രണയിച്ചിട്ടില്ലൊരിക്കലും ഇത്രമേൽ ഗാഢമായ്..
അറിഞ്ഞിട്ടില്ലൊരിക്കലും
വ്യഥ ജീവിതത്തിലിത്രയും

ചിത്തമൊന്നിനോട് മറ്റൊന്ന് ചൊല്ലുമീ.. ഭാഷ
മറ്റാർക്കുമൊട്ടുമേ…
ആകില്ല.. വിവരിക്കുവാൻ

നീ തീർത്ത സ്നേഹമന്ദിര
മതിൽ ദേവി മറ്റാരുമല്ല.
കണ്ണിമ ചിമ്മിയടഞ്ഞാലും
നീ തന്നെ കണ്ണിലും
നെഞ്ചിലും

ആയതിൻ തീവ്രതയെന്തെന്ന്
മനസ്സിലാകില്ല…മറ്റാർക്കുമൊട്ടുമേ

കാത്തിരിക്കാം സഖി ഞാൻ
നീ പണിയിച്ച പ്രണയ മന്ദിരത്തിൽ
എത്രനാൾ….
എന്നുമെനിക്കുമറിയില്ല…..

എന്നാലും നീ തന്ന വാക്കും
തലോടലും സ്നേഹസ്പർശനങ്ങളും ജീവിതമുള്ള കാലം വരെ മറക്കുവാനാകില്ല .. പ്രിയേ
നീയെന്നുമെൻ പ്രാണസഖി

കണ്ണുറങ്ങും വരെ കാത്തിരിക്കും..
നിന്റെ ദൂതുകൾ അത്രയും
മനസ്സുറങ്ങാൻ ആകില്ല..
ആ മന്ത്രം നിന്റെ കൈകളിൽ മാത്രം

ജീവിതമൊക്കെയും…
അനന്ദിക്കാം…
നിന്റെ കരങ്ങളെന്നു
മെനിക്ക് കൂട്ടാവുകിൽ

മറ്റൊന്നിന്റെ നഷ്ടവും..നോവില്ല..
തരിമ്പോളവും
നീ ചേർത്തു നിർത്തീടുകി
ലെന്നെ ചാരത്ത്

നിന്റെ തോളിൽ..തല ചായ്ക്കലും
നെഞ്ചിലെ പ്രണയ ചൂടും
നീ തരുന്ന തണലത്രയും
ഉള്ളിടത്തോളം സഖി…
തളർത്തുവാനാകില്ല.. തോൽപ്പിക്കുവാനും
ലോകത്തിൽ ഒരു ശക്തിക്കും

അത്രമേൽ നീയും നിന്റെ പ്രണയവും
എന്നിൽ തീർത്ത നീർ ചാലുകൾ
വരളില്ലൊരിക്കലും..സത്യം

ശ്രീജിത്ത് മാഷ്

Recently Published

»

ശ്രീ കൂടൽമാണിക്യം ഠാണാവിലെ സംഗമേശ്വര കോമ്പ്ലെക്സ് ലേല നടപടികൾ പൂർത്തിയായി

ശ്രീ കൂടൽമാണിക്യം ...

»

ചൂലൂർ ബാലിക സദനത്തിൽ മൈ ഐ ജെ ക്കെയുടെ ക്രിസ്ത്മസ് ആഘോഷം

...

»

ഇരിങ്ങാലക്കുടയിൽ തകർന്നു കിടക്കുന്ന റോഡുകളുടെ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ് ...

»

റോഡുകളുടെ ശോചനീയാവസ്ഥ, ചെയർപേഴ്സന് MyIJK കൂട്ടായ്മ നിവേദനം നൽകി.

*ഇരിഞ്ഞാലക്കുടയിലെ ...

»

ടൌൺ ഹാളിൽ വന്യ ജീവി ചിത്രപ്രദർശനം നടന്നു

മൈ ഐ ജെ ക്കെ കൂട്ടായ്മയും ...

»

കോടികൾ ചിലവഴിച്ചിട്ടും ഇരിങ്ങാലക്കുട ഇരുട്ടിൽ

വർഷംതോറും ...

»

പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

പൊതുകാനയിലേക്ക് ...

»

ഇരിങ്ങാലക്കുട നേച്ചർ ക്ലബും ടീം MyIJK യും നിങ്ങൾക്കായി ഒരുക്കുന്നു ” LIFE IN WILD ” വന്യജീവി ചിത്രപ്രദർശനം

കാടിന്റെ ...

»

ഇരിങ്ങാലക്കുട ഠാണാവ് ഇനി ഹൈ-മാസ്റ്റ് വെളിച്ചത്തിൽ തിളങ്ങും

തിരക്കേറിയ ഠാണാ ജങ്‌ഷനിൽ ...