The New Stuff

390 Views

ഫോട്ടോഗ്രാഫി മത്സരം – ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2018


ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2018

ഫോട്ടോഗ്രാഫി മത്സരം

ശ്രീ കൂടൽമാണിക്യം തിരുവുത്സവം കൊടികയറി. ഇനിയുള്ള പത്ത് ദിനങ്ങൾ, ഇരിങ്ങാലക്കുടയുടെ മെയ്യും മനവും ഉത്സവാഘോഷങ്ങളിൽ മുഴുകും.

കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും മൈ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ‘ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2018 ഫോട്ടോഗ്രാഫി മത്സരം’ സംഘടിപ്പിക്കുന്നു. പ്രൊഫഷണൽ ഫോട്ടോഗ്രാഫി, അമച്വർ ഫോട്ടോഗ്രാഫി എന്നിങ്ങനെ രണ്ടു തലങ്ങളിലായിരിക്കും മത്സരം നടക്കുക. ഏപ്രിൽ 27 മുതൽ മെയ് 7 വരെ ഉത്സവനഗരിയിൽ നിന്നും നിങ്ങളുടെ ക്യാമറയിലോ മൊബൈൽ ഫോണുകളിലോ പകർത്തുന്ന മിഴിവുറ്റ ചിത്രങ്ങൾ മത്സരത്തിനായി അയക്കാവുന്നതാണ്. വിദഗ്ദ്ധ ഫോട്ടോഗ്രാഫർമാരുടെ നേതൃത്വത്തിലായിരിക്കും മത്സര വിജയികളെ തിരഞ്ഞെടുക്കുന്നത്.

നിബന്ധനകൾ:
1. ഫോട്ടോയിലോ ബോർഡറിലോ ലോഗോകൾ, പകർപ്പവകാശ മുദ്രകൾ, തിരിച്ചറിയൽ അടയാളങ്ങൾ, മറ്റേതെങ്കിലും ദൃശ്യ റഫറൻസുകൾ / അടയാളങ്ങൾ എന്നിവ പാടില്ല.

2. ഒരാൾക്ക് മൂന്നിൽ കൂടുതൽ ഫോട്ടോ അയക്കാൻ സാധിക്കുകയില്ല.

3. മിഥ്യാധാരണകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന നൂതന എഡിറ്റിങ്, ഫ്രെയിമിനുള്ളിലെ പ്രധാന ഘടകങ്ങളെ നീക്കംചെയ്യലും കൂട്ടിചേർക്കലും എന്നിവ അനുവദിനീയമല്ല.

4. ഫോട്ടോ അയക്കുന്ന ആളുടെ മുഴുവൻ പേരും, ഫോൺ നമ്പറും ഇ-മെയിലിൽ ഉൾപ്പെടുത്തണം.
5. മത്സരത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന ചിത്രങ്ങൾ ഇ-മെയിൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ, ഒപ്പംതന്നെ അയക്കുന്ന ചിത്രങ്ങൾ MyIJK_Explore Irinjalakuda എന്ന നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിലും യഥാവിധി പോസ്റ്റ് ചെയ്യേണ്ടതുമാണ്. ഗ്രൂപ്പ് ലിങ്ക്: https://www.facebook.com/groups/exploreirinjalakuda/

6. മത്സരത്തിനായി സമർപ്പിച്ചിട്ടുള്ള ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് എന്ന് കണ്ടെത്തുന്ന സാഹചര്യത്തിൽ ആ വ്യക്തിയെ മത്സരത്തിൽ നിന്നും അയോഗ്യരാക്കുന്നതാണ്.

7. ചിത്രങ്ങൾ സ്വീകരിക്കുന്ന അവസാന തിയ്യതി 10/05/2018

ഫോട്ടോകൾ അയക്കേണ്ട ഇ-മെയിൽ: myijkteam@gmail.com, Contact Number – 9809055361

Team MyIJK

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...