The New Stuff

169 Views

Team MyIJK യുടെ പ്രവർത്തനങ്ങൾക്ക് ഒരു പൊൻതൂവൽ കൂടി


കഴിഞ്ഞ വർഷം Team MyIJK ഇരിങ്ങാലക്കുടയിൽ വച്ച് നടത്തിയ രക്തമൂലകോശദാന രജിസ്ട്രേഷൻ ക്യാമ്പിൽ നിന്നും ഒരു മാച്ച് കൂടി….

 

ഇരിങ്ങാലക്കുട പടിയൂർ HDP സമാജം ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് 11/06/2017 ൽ, ധാത്രി സ്റ്റം സെൽ ഡൊണേഴ്‌സ് രജിസ്ട്രി, MyIJK, ബ്ലഡ് ഡൊണേഴ്‌സ് കേരള എന്നിവരുടെ സംയുക്താഭിമുഖ്യത്തിലും പടിയൂർ പഞ്ചായത്തിന്റെയും എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ അസ്‌നാനു വേണ്ടി നടത്തിയ രക്തമൂലകോശദാന (Stem Cell) രജിസ്‌ട്രേഷൻ ക്യാമ്പിൽ നിന്നും ഒരു മാച്ച് കണ്ടെത്താൻ സാധിച്ചു എന്നുള്ള സന്തോഷവാർത്ത നിങ്ങൾ ഏവരെയും അറിയിക്കുകയാണ്.

 

ക്യാമ്പിൽ പങ്കെടുത്ത വിശ്വം ഇ.ജെ യിലാണ് മാച്ച് കണ്ടെത്തിയത്. രക്തത്തിലെ ചുവന്ന രക്താണുക്കൾ കുറയുന്നതു മൂലം വരുന്ന മേജർ എന്ന അസുഖം ബാധിച്ച കുട്ടിക്കാണ് ഇദ്ദേഹം തന്റെ മൂലകോശം ദാനം ചെയ്തത്. ഒരു ജീവന്റെ തുടിപ്പ് നിലനിർത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ജൂൺ 2017 ൽ പത്തോളം ക്യാമ്പുകളാണ് ദാത്രിയുമായി ചേർന്ന് സംഘടിപ്പിക്കാൻ സാധിച്ചത്. ഈ ക്യാമ്പുകളിൽ നിന്നും 3500 ലധികം സാമ്പിളുകളും ശേഖരിക്കാൻ സാധിച്ചിരുന്നു. ഇനിയും ഈ സാമ്പിളുകളിൽ നിന്നും മാച്ച് കണ്ടെത്താൻ കഴിയും എന്നുള്ള പ്രതീക്ഷ ഉണ്ടെന്ന് ദാത്രി പ്രവർത്തകർ പറഞ്ഞു. 2 വര്ഷം മുൻപ് ക്രൈസ്റ്റ് കോളേജിൽ വച്ച് MyIJK നടത്തിയ ക്യാമ്പിൽ നിന്നും ഒരു മാച്ച് ലഭിക്കുകയും, അദ്ദേഹം (എഡ്വിൻ) മജ്ജ ദാനം ചെയ്യുകയും ചെയ്തിരുന്നു.

 

ഈയൊരു മഹത്പ്രവർത്തിയിൽ ഭാഗവാക്കാകാൻ കഴിഞ്ഞതിൽ MyIJK അംഗങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്. ഈ അവസരത്തിൽ ക്യാമ്പിനു സഹായങ്ങൾ നല്കിയവർക്കും, മൂലകോശം ദാനം ചെയ്ത പടിയൂർ സ്വദേശി വിശ്വം ഇ.ജെ ക്കും സ്നേഹത്തിൽ പൊതിഞ്ഞ നന്ദി അറിയിക്കുന്നു.

 

എടതിരിഞ്ഞി ജംഗ്ഷനിൽ ടെമ്പോ ഓടിക്കുന്ന ജയൻ ചേട്ടന്റെ മകനാണ് വിശ്വം.

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...