The New Stuff

742 Views

MyIJK 2018-19 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു


മൈ ഇരിങ്ങാലക്കുട ചാരിറ്റി & സോഷ്യൽ വെൽഫെയർ അസ്സോസിയേഷൻ ജനറൽ ബോഡി 30/09/2018 ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഇരിങ്ങാലക്കുട നമ്പൂതിരിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടന്നു

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
MyIJK പ്രസിഡന്റ് ശ്രീ. ഹരിനാഥ് അധ്യക്ഷത വഹിക്കുകയും നിരവധി പേർ സന്നിഹിതരാകുകയും ചെയ്ത യോഗത്തിൽ MyIJK വൈസ് പ്രസിഡന്റ് സുമേഷ് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഹരിനാഥ് അധ്യക്ഷ പ്രസംഗം നടത്തി. സെക്രെട്ടറിയുടെ അഭാവത്തിൽ ജോയിന്റ് സെക്രെട്ടറി സിജോ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി രാജേന്ദ്രൻ കണക്കുകൾ അവതരിപ്പിച്ചു.

ആദരണം:
MyIJK യുടെ നേതൃത്വത്തിൽ എടതിരിഞ്ഞി HDP സമാജം സ്കൂളിൽ വച്ച് നടത്തിയ രക്തമൂലകോശദാന രജിസ്ട്രേഷൻ പങ്കെടുക്കുകയും, മൂലകോശം ആവശ്യം വന്ന ഘട്ടത്തിൽ ദാനം നടത്തുകയും ചെയ്ത വിശ്വം ഇ. ജെ യെ യോഗത്തിൽ വച്ചു ആദരിക്കുകയും പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ. മോഹൻദാസ് അവർകൾ അദ്ദേഹത്തിന് ഉപഹാരം നൽകുകയും ചെയ്തു.

ഇതോടൊപ്പം, ഇക്കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും നമ്മോടൊപ്പം നിന്ന് പ്രവർത്തിച്ചവർക്ക് ചടങ്ങിൽ വച്ച് ഉപഹാരവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച്‌:

1. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഇരിങ്ങാലക്കുട ബൈപ്പാസ് – ഞവരികുളം റോഡ് പരിസരം ശുചീകരണ പരിപാടിയെ സംബന്ധിച്ച്‌ വൈശാഖ്, ഹരിനാഥ് എന്നിവർ സംസാരിച്ചു. രാവിലെ 7.30 ഓടെ ശുചീകരണം ആരംഭിക്കാനും, പരിപാടിയിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, നമ്പൂതിരിസ് കോളേജ് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നും ഇവർക്കാവശ്യമായ ഭക്ഷണം, മറ്റു അവശ്യ സാധനങ്ങൾ നൽകാനും തീരുമാനിച്ചു. ഭക്ഷണം ബൈപ്പാസ് റോഡിൽ സൗകര്യപ്രദമായിടത്ത് വച്ചു നൽകാനും തീരുമാനമായി.
2. MyIJK ക്ലീൻ ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയുമായി ചേർന്ന് മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിച്ചു സംസ്കരിക്കുന്നത്തിനെ പറ്റി സംസാരിച്ചു.
3. ഒക്ടോബർ 1 ന് വൈകീട്ട് ശുചീകരണത്തിന് ആവശ്യമായ ആയുധങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു.
4. ഒക്ടോബർ 2 ന് ശേഷവും ക്ലീൻ ഇരിങ്ങാലക്കുട പദ്ധതി വേണ്ട വിധത്തിൽ വിജയകരമായി മുൻപോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചു.
5. ഒക്ടോബർ 14,15 തീയ്യതികളിൽ FAF കിറ്റുകൾ നൽകാനും. എല്ലാ അംഗങ്ങളും പങ്കെടുക്കാനും തീരുമാനിച്ചു.
6. MyIJK യുടെ തുടർന്നുള്ള പ്രധാന പരിപാടികളിൽ വിശ്വത്തിനെ വിശിഷ്ടാതിഥിയായി ക്ഷണിക്കണമെന്ന ആവശ്യം എല്ലാവരും അഗീകരിച്ചു.

യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും എല്ലാ അംഗങ്ങളും സമ്മതം അറിയിക്കുകയും ചെയ്തു.

പ്രസിഡന്റ് – ഹരിനാഥ് കെ
വൈസ് പ്രസിഡന്റ് – രാജേന്ദ്രൻ അമ്മനത്ത്
സെക്രെട്ടറി – സിജോ പള്ളൻ
ജോയിന്റ് സെക്രെട്ടറി – ശ്രീജിത്ത് സി നായർ
ട്രേഷറർ – സനിൽ വി

എക്സിക്യൂട്ടിവ് അംഗങ്ങൾ:
● സുമേഷ് കെ നായർ
● വൈശാഖ് എം എൽ
● രാഹുൽ റ്റി ആർ
● ശ്രീജിത്ത്
● ഹരികൃഷ്ണൻ എൻ
● നിഖിൽ കൃഷ്ണ
● ഡാനി ഡേവിസ്
● ഹിതേഷ് യു വാര്യർ
● അഭിലാഷ്
● രോഹിത്ത്
● ബിനിൽ ബി ദാസ്

യോഗത്തിൽ ശ്രീജിത്ത് മാഷ്, RN പണിക്കർ, നിഖിൽ, ഹിതേഷ്, ഡാനി, രോഹിത്ത് എന്നിവർ ആശംസകൾ അർപ്പിക്കുകയും വൈശാഖ് നന്ദിയും പറഞ്ഞു.

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...