The New Stuff

319 Views

MyIJK Christmas 2017 @ Divyakarunya Ashram Kallettumkara


മൈ ഇരിങ്ങാലക്കുട ചാരിറ്റി & വെൽഫയർ അസ്സോസിയേഷൻ കല്ലേറ്റുംകരയിലെ ദിവ്യ കാരുണ്യ ആശ്രമത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു.

2017 ഡിസംബർ 23 ന് രാത്രി ആശ്രമത്തിലെ 85 ഓളം വരുന്ന സ്നേഹിതരോടൊപ്പം കേക്ക് മുറിച്ച് ക്രിസ്തുമസിനെ വരവേൽക്കുകയും അവരോടൊപ്പം വിശേഷങ്ങൾ പങ്കുവെക്കുകയും അത്താഴം കഴിക്കുകയും ആശ്രമത്തിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ നൽകുകയും ചെയ്തു. MyIjk അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ വൈകീട്ട് 7 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ച് രാത്രി 10:30 വരെ നീളുകയും ചെയ്ത പരിപാടിയിൽ MyIjk പ്രസിഡന്റ് ശ്രീ ഹരിനാഥ്, പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ മോഹൻദാസ് എന്നിവർ സംസാരിച്ചു. ശ്രീ മോഹൻദാസ് അവർകളുടെ സൃഷ്ടിയിൽ വിരിഞ്ഞ മായാവിയും കുട്ടൂസനും കപീഷുമൊക്കെ കൺ മുൻപിലെ ബോർഡിൽ തെളിഞ്ഞപ്പോൾ കുട്ടികൾക്കതൊരു പുതിയ അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ സാമിപ്യം കുട്ടികൾക്ക് അവരുടെ കഴിവ് വികസിപ്പിക്കാനുള്ള ആത്മവിശ്വാസം നൽകുകയും അവരെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുകയും ചെയ്തു.

നമ്മുടെ ക്ഷണം സ്വീകരിച്ച് തിരക്കുകൾ മാറ്റിവച്ച് പരിപാടിയിൽ പങ്കുകൊണ്ട ശ്രീ മോഹൻദാസ് അവർകൾക്ക് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഒപ്പം തന്നെ ക്രിസ്തുമസ് ആഘോഷങ്ങൾ വളരെ മനോഹരമായി നടത്താൻ സാമ്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ സുമ്മനസുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതോടൊപ്പം തന്നെ ക്രിസ്തുമസ് ആശംസകളും നേരുന്നു.

നമ്മൾ നൽകുന്ന നിഷ്കളങ്കമായ സ്നേഹവും കരുതലുമാണ് മറ്റുള്ളവരിൽ വിരിയുന്ന സമാധാനത്തിൻ തൂവൽസ്പർശം.

Team MyIJK

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...