The New Stuff

176 Views

ഇരിങ്ങാലക്കുട നേച്ചർ ക്ലബും ടീം MyIJK യും നിങ്ങൾക്കായി ഒരുക്കുന്നു ” LIFE IN WILD ” വന്യജീവി ചിത്രപ്രദർശനം


കാടിന്റെ മായാമോഹനവലയത്തിൽ ചെന്നു ചേരാൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. പ്രണയം കണക്കെ സ്ഥലകാലബോധം നഷ്ടപ്പെട്ട്, പുൽനാമ്പുകളിലൂടെ അരിച്ചുനടക്കുന്ന ഉറുമ്പുകളെയും മഹാവൃക്ഷത്തലപ്പുകളിലൂടെ കടന്നുപോകുന്ന സിംഹവാലന്മാരെയും ഒരുപോലെ നോക്കികാണുവാൻ കൊതിക്കാത്ത യൗവനമുണ്ടാകില്ല.

 

നാം കാണാത്ത തൊട്ടറിയാത്ത മരങ്ങളും പൂക്കളും ചെടികളും വള്ളികളും മൃഗപക്ഷികളും അരുവികളും മീനുകളും എറുമ്പുകളും പാമ്പുകളും പൂമ്പാറ്റകളും വെളിച്ചവും ഇരുട്ടും തണുപ്പും ചൂടും വിശപ്പും വിപത്തും ഇരതേടലും ഇണചേരലുമെല്ലാമടങ്ങുന്ന കാടിന്റെ പ്രപഞ്ചത്തെ തൊട്ടറിയാൻ ഇരിങ്ങാലക്കുട നേച്ചർ ക്ലബും ടീം MyIJK യും നിങ്ങൾക്കായി ഒരുക്കുന്നു ” LIFE IN WILD “ വന്യജീവി ചിത്രപ്രദർശനം.

നവംബർ 28 ബുധൻ, രാവിലെ 10 മുതൽ വൈകീട്ട് 7 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ.

 

പ്രകൃതി സംരക്ഷണം ലോകതലത്തിൽ തന്നെ ചർച്ചാവിഷയമായിരിക്കുന്ന ഈ കാലഘട്ടത്തിൽ  പ്രകൃതിയെയും ജന്തുജീവജാലങ്ങളെകുറിച്ചുമുള്ള അറിവ് സമൂഹത്തിന് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

 

*പ്രവേശനം സൗജന്യം*

 

കൂടുതൽ വിവരങ്ങൾക്ക്:

നിഖിൽ : 9072489794

സനിൽ : 9809055361

ഹരിനാഥ് : 9074767727

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...