The New Stuff

153 Views

ആറാം ഉത്സവം പരിപാടികൾ


നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആന്ധ്രാപ്രദേശിൻ്റെ ശൈലീകൃതമായ രണ്ടുനൃത്ത രൂപങ്ങളാണ് കൂച്ചിപ്പുടിയും (പുരുഷകേന്ദ്രീകൃതം) വിലാസിനീനാട്യവും (സ്ത്രീകേന്ദ്രീകൃതം). പാരമ്പര്യക്ഷേത്രനൃത്തകലാരൂപമായ വിലാസിനീനാട്യത്തിനു ഒരു പുതുജീവൻ നല്കി കലാലോകത്ത് നിരവധി സംഭാവന നൽകിയ വിശ്വപ്രസിദ്ധ നര്ത്തകി സ്വപ്നസുന്ദരിയുടെ അരുമശിഷ്യയാണ് ഡോ.അനുപമകൈലാഷ്. വളരെ സ്വാഭാവികവും ചിന്തോദീപവുമാർന്ന മനോധർമശൈലി, അനിതരസാധാരണമായ ലാസ്യഭംഗി ഇവഅനുപമകൈലാഷിന്റെ ഓരോ അരങ്ങുകളുടേയും മാറ്റ് കൂട്ടുന്നു.

തുടർന്ന് 7.30 മുതൽ സംഗീത ചൂഡാമണി ബോംബെ ജയശ്രീ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. വിദുഷി ബാലാമണിയുടെ കീഴിലുള്ള ആദ്യകാല പഠനം. കർണാടകസംഗീതലോകം എന്നും ആരാധിക്കുന്ന പദ്മഭൂഷൺ ലാൽഗുഡി ജയറാമിന്റെ ശിഷ്യ. ലോകസംഗീതവേദിയിൽ ഭാരതീയസംഗീതശാഖയിലെ ഇന്നറിയപ്പെടുന്ന സ്ത്രീ ശബ്ദം. പണ്ഡിതരും സാധാരണാസ്വാദകരും ഒരുപോലെ അംഗീകരിക്കുന്ന കലാകാരി. 2013ലെ ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഈ കലാകാരി ടി. എം. കൃഷ്ണയുമായി ചേർന്ന് എഴുതിയ ” വോയിസസ് വിത്ത്ഇൻ” എന്ന പുസ്തകം സഗീതലോകത്ത് ഏറെ സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ്.

രാത്രി വിളക്കിനു ശേഷം പ്രഗത്ഭർ പങ്കെടുക്കുന്ന കഥകളി – രാവണോത്ഭവം, കിരാതം

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...