The New Stuff

149 Views

ഏഴാം ഉത്സവം പരിപാടികൾ


ഏഴാം ഉത്സവനാളിൽ വൈകീട്ട് 5.30ന് ശ്രുതി സാഗറും കീർത്തനയും ചേർന്ന് അവതരിപ്പിക്കുന്ന വേണു – ഗാനം (കർണാടിക് ജുഗൽബന്ദി). സാധകതികവ്, വായുനിയന്ത്രണം, സമ്പ്രദായികശുദ്ധി – ശ്രുതി സാഗറിന്റെ കഴിവുകൾ നിരവധി. കർണാടക സംഗീത ലോകത്ത് ഇന്നറിയപ്പെടുന്ന യുവഗായികയായ സഹോദരി കീർത്തനയുമായുള്ള ജുഗൽബന്ദി അരങ്ങുകൾ ആസ്വാദകർക്കെന്നും നവ്യാനുഭവങ്ങളാണ്. ‘ശ്രുതി’ബന്ധമായ ആ ‘സാഗര’സംഗീതം ശ്രുതിസാഗറിൻ്റെ മുളംതണ്ടിലൂടെ ഒഴുകിവരുന്നു; സാഹിത്യത്തോടൊപ്പം കീർത്തനയുടെ വായ്പ്പാട്ടും – ഇതുരണ്ടും ഉൾച്ചേരുമ്പോൾ ഓരോ സഹൃദയരുടേയും മനം നിറയും.

തുടന്ന് 8 .30നു ശർമിളാബിശ്വാസും (കൽക്കട്ട) സംഘവും അവതരിപ്പിക്കുന്ന ഒഡീസി. കഥാപാത്രങ്ങളുടെ മനോതലങ്ങളിലേക്ക് യാത്രചെയ്യുമ്പോഴും സ്വന്തം കലയുടെ ഘടനയെ ഉല്ലംഘിക്കാതെ അവതരിപ്പിക്കുന്ന നർത്തകി. സ്വാത്വികാഭിനയതിലൂടെ അനുവാചകനിൽ അവാച്യമായ അനുഭവം ഇവർ സൃഷ്ടിക്കുന്നു. ഓരോ ഭാവതലങ്ങളും കൃത്യമായി തന്നെ ആസ്വാദകഹൃദയത്തിലേക്ക് എത്തിക്കുവാനുള്ള അനിതരസാധാരണമായ കഴിവ്. ആധുനികലോകനൃത്തവേദികളിൽ ഒഡീസി എന്ന നൃത്തരൂപത്തെ പ്രതിനിധാനം ചെയ്യുന്ന നർത്തകി. പാര്യമ്പര്യതയിൽനിന്ന്കൊണ്ട്തന്നെ ഘടനാപരമായ മാറ്റങ്ങൾ വരുത്താതെ ഒഡീസി എന്ന നൃത്ത കലയ്ക്ക് പുതിയ സംഭാവനകൾ നല്കുന്ന കലാകാരി.

തുടർന്ന് പ്രഗത്ഭർ പങ്കെടുക്കുന്ന കഥകളി – സുഭദ്രാഹരണം. ദക്ഷയാഗം

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...