The New Stuff

147 Views

നാലാം ഉത്സവം പരിപാടികൾ


നാലാം ഉത്സവനാളിൽ വിശേഷാൽ പന്തലിൽ വൈകീട്ട് 5.30നു മീര ശ്രീനാരായണൻ അവതരിപ്പിക്കുന്ന ഭരതനാട്യം. തൻ്റെ ഓരോ പ്രകടനത്തിലും ആസ്വാദക ഹൃദയങ്ങളെ സ്പര്ശിക്കുവാനുള്ള ജന്മസിദ്ധി. നിരന്തരമായ സാധനയിലൂടെ ആർജിച്ചെടുത്ത നൃത്തശരീരത്തിൽ ഭാവപൂർണിമ തെളിയുന്ന സാത്വികാഭിനയസിദ്ധി. നൃത്തത്തിലും നൃത്യത്തിലും നാട്യത്തിലും ഒരുപോലെ തിളങ്ങുന്ന നർത്തകി. ഇന്ത്യൻ നൃത്ത രംഗത്ത് കേരളത്തിൽ നിന്നുള്ള ഭാവിയിലെ വാഗ്‌ദാനം.

തുടർന്ന് 7.30ന് വിദുഷി അദിതി കൈങ്കിണി ഉപാധ്യായ് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനികച്ചേരി.

ഹിന്ദുസ്ഥാനി സംഗീത ലോകത്തെ ആഗ്രാ ഘരാനയിലെ അതികായകനായിരുന്ന പണ്ഡിറ്റ് ദിനകർ കൈങ്കിണിയുടെ പുത്രിയും ശിഷ്യയും. ഹിന്ദുസ്ഥാനിയിലെ തുമ് രി വിഭാഗത്തിൽ ശ്രീമതി ശോഭ ഗുർത്തുവിൽനിന്നും പ്രത്യക പരിശീലനം. ധൈഷിണികമായി കലയെ സമീപിക്കുമ്പോഴും തൻ്റെ കല ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിൽ വ്യക്തമായ തന്റെ സാന്നിധ്യം തെളിയിച്ച കലാകാരി. ഗുരു എന്നനിലയിലും ഗായിക എന്ന നിലയിലും ഒരു പോലെ തിളങ്ങുന്ന ആധുനിക കാലത്തെ സംഗീത വിദുഷി. ഭാവാത്മകതയിലൂന്നിയ ആലാപനശൈലികൊണ്ട് ഓരോ അരങ്ങിലും ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്ന ഈ ഗായിക പാരമ്പര്യതയ്യിൽ കൈവിടാതെ നിൽക്കുന്ന കലാകാരി.

രാത്രി വിളക്കിനു ശേഷം പ്രഗത്ഭർ പങ്കെടുക്കുന്ന കഥകളി – കിർമീരവധം, നരകാസുരവധം.

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...