The New Stuff

214 Views

എട്ടാം ഉത്സവം വലിയവിളക്ക് പരിപാടികൾ


എട്ടാം ഉത്സവനാളിൽ അഥവാ വലിയവിളക്കുദിവസം വൈകീട്ട് 5.30ന് കലാക്ഷേത്ര ശ്രുതി ജയൻ്റെ ഭരതനാട്യം. കലാപരമായപശ്ചാത്തലമുള്ള കുടുംബത്തിൽ ജനനം. കുട്ടിക്കാലം മുതൽക്കെ നൃത്തത്തിനോടുള്ള അഭിനിവേശം, കലാക്ഷേത്രത്തിലെ പഠനം, സുപ്രസിദ്ധ നർത്തകി ലീലാസാംസൺൻ്റെ കീഴിലെ ഉപരിപഠനം കൂടാതെ നിരന്തര സാധകതികവ് ഇവ കൈമുതലായുള്ള ഈ കലാകാരി ഇന്ന് ഭരതനാട്യ കലാരംഗത്ത് അറിയപ്പെടുന്ന നർത്തകിയാണ്. നൃത്തത്തിലെ കൃത്യത, അഭിനയ തികവ് എന്നീ ഗുണഗണങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് സിനിമാ രംഗത്തുനിന്നും ഇവർക്ക് അവസരങ്ങൾ തേടിയെത്തുകയും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റെ കഴിവ് ഇതിനകം തന്നെ തെളിയിക്കുവാനും ഇവർക്കായിട്ടുണ്ട്.

തുടർന്ന് 7.30 മുതൽ വിദ്വാൻ വിജയ് ശിവയുടെ സംഗീതക്കച്ചേരി. കർണാടക സംഗീത രംഗത്ത് ശുദ്ധസംഗീതത്തിന്റെ കാലാൾ ആയി അറിയപ്പെടുന്നു. മാതാവിൻ്റെ കീഴിൽ ആദ്യകാല സംഗീതപഠനം. തുടർന്ന് സുപ്രസിദ്ധ സംഗീത വിദുഷി ആയിരുന്ന ഡി. കെ. പട്ടമ്മാളുടെ ശിഷ്യൻ. ശക്തമായ പാരമ്പര്യസംഗീതത്തിന്റെ ശൈലിയും നൈർമല്യവും പിന്തുടരുന്ന ഈ കലാകാരൻ ഒരു സമ്മർദ്ദത്തിലും തന്റെ കലാമൂല്യത കൈവിടാതിരിക്കുന്ന അപൂർവം കലാകാരന്മാരിൽ ഒരാൾ. സംഗീത ത്രിമൂർത്തികളുടെ പല അപ്പൂർവ്വകൃതികളും സ്വായത്തമാക്കിയ ഈ ഗായകൻ ദേശഭക്തി ഗാനങ്ങളും അറിയുന്ന ഗായകൻ. സുശക്തമായ സാങ്കേതികതികവുള്ള ഈ ഗായകൻ രാഗവിസ്താരത്തിലും, നിരവലിലും മനോധർമ്മസ്വരാലാപനത്തിലും ഒരുപോലെ തിളങ്ങുന്നു.

തുടർന്ന് വലിയവിളക്ക് ദിവസം സംഗമപുരി അയോദ്ധ്യാപുരിയായി മാറുന്ന ഭാവപ്രധാനമായ ശ്രീരാമപട്ടാഭിഷേകം കഥകളി. അതിപ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്നു.

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...