The New Stuff

348 Views

ഓർമ്മകളിലെ കുട്ടൻകുളം : ഡോ: പ്രഭാവതി


_ കുട്ടൻ കുളം_ 

 

മുങ്ങിക്കുളിച്ച് ദേവദർശനം നടത്തുക എന്നതിന് വളരെയധികം പ്രാധാന്യം നല്കിയിരുന്ന ഒരു കാലം. സംഗമഗ്രാമത്തിലും (ഇരിഞ്ഞാലക്കുടയുടെ അന്നത്തെ പേർ) ഈ മോഹം നുരഞ്ഞു പൊന്തിയത് തികച്ചും സ്വാഭാവികം.

 

ജനങ്ങളുടെ ഈ മോഹം കണക്കിലെടുത്ത് ഒരു കുളം നിർമ്മിയ്ക്കുന്നതിനായി ദേവസ്വം അധികാരികൾ തെക്കേവാരിയത്തുകാരെ സമീപിച്ചു. (തച്ചുശാസ്ത്ര ജ്യോതിശാസ്ത്ര വിദഗ്ദ്ധന്മാരാൽ അനുഗ്രഹീതമായ തെക്കേവാരിയത്തുകാർ കൂടൽമാണിക്ക്യം ക്ഷേത്രത്തിലെ കഴകക്കാർ കൂടിയാണ്). തച്ചു ശാസ്ത്രത്തിൽ കൂടുതൽ  നൈപുണ്യമുള്ള കുട്ടൻ വാരിയർ ഈ ചുമതല ഏറ്റെടുത്തു. അങ്ങനെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കൂടല്മാണിക്ക്യം ക്ഷേത്രത്തിൻറെ കിഴക്കേ ഗോപുരത്തിന് അഭിമുഖമായി ദീർഘചതുരാകൃതിയിൽ ഒരു കുളമുണ്ടായി.

 

സ്ഥലനിർണ്ണയം ഉദയാസ്തമയങ്ങൾ ഋതുപരിണാമങ്ങൾ ധ്രുവാംശ – അക്ഷാംശ ഉത്തരായന – ദക്ഷിണായന മാനദണ്ഡങ്ങൽ എന്നിവയിലെല്ലാം കണിശ്ശമായ കണക്കുകൂട്ടലുകൾ നടത്തിയാണ് പടിഞ്ഞാറ് ഭാഗത്ത് ആറും വടക്ക് ഭാഗത്ത് നാലും കടവുകൾ ഉള്ള ഈ വലിയ കുളം നിർമ്മിയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഉദയത്തിലും അസ്തമയത്തിലും നിഴൽ വീശാത്ത അത്യപൂർവ്വമായ ഒരു ജലാശയമാണിത്. മാത്രവുമല്ല ഉദയം മുതൽ അസ്തമയം വരെ സൂര്യരശ്മി തട്ടുന്നതുകൊണ്ട് ഇതിൽ യാതൊരു വിധ അണുക്കൾക്കും നിലനിൽക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഈ കുളത്തിലെ ജലം പരിശുദ്ധവും പരിപാവനവുമാണ്.

 

ഈ കുളത്തിന്റെ പണി പൂർത്തിയായപ്പോൾ ദേവസ്വം അധികാരികളും കുട്ടൻ വാരിയരും കൂടി തൃപ്പൂണിത്തുറ ചെന്ന് വലിയ തമ്പുരാനെ മുഖം കാണിച്ച് തിരുമനസ്സുകൊണ്ടു ഈ കുളം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണം എന്ന് അഭ്യർത്ഥിച്ചു. എന്നാൽ ഈ കർത്തവ്യം തമ്പുരാൻ കുട്ടൻവാരിയരെ തന്നെ ചുമതലപ്പെടുത്തി. ക്ഷേത്രഗോപുരത്തിൻറെ മുന്പിലുള്ള കടവിൽ ഒരു നിലവിളക്ക് തെളിയിച്ചു വച്ച് കുട്ടൻ തന്നെ ആദ്യം കുളിച്ച് തൊഴണം എന്നും ഒരു തിരുമുടിമാല തിരുമനസ്സിനു വേണ്ടി ചാർത്തിയ്ക്കണം എന്നും നിർദ്ദേശിച്ചു. (അന്ന് മുതലാണ്‌ ഈ ക്ഷേത്രത്തിൽ തിരുമുടിമാല വഴിപാട് തുടങ്ങിയതത്രെ). കുട്ടൻ വാരിയരെ പട്ടും വളയും നല്കി ആദരിച്ചതോടൊപ്പം ഈ കുളത്തിന് കുട്ടൻറെ പേരുതന്നെയിടണം എന്ന നിർദ്ദേശവും ദേവസ്വം ഭാരവാഹികൾക്ക് നല്കി. ‘കുട്ടങ്കുളം’ അന്നും ഇന്നും ഒരുപോലെ ജനകീയമാണ്.

 

( പൊന്തേൻകണ്ടത്ത് നാരായണൻ കുട്ടി മേനോൻറെ ഓർമ്മയിൽ നിന്ന് മകൾ ഡോ: പ്രഭാവതി തയ്യാറാക്കിയത്)

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...