The New Stuff

632 Views

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ


പ്രളയത്തിന്റെ ആഴം കൂട്ടിയ എട്ടുമന ഇല്ലിക്കൽ കെട്ട് തകർന്നതിന്റെ ആഘാതത്തിൽനിന്ന് നാട് മോചിതമാകുംമുമ്പേ അല്പം മാറി കരുവന്നൂർപ്പുഴ ബണ്ട് തകർച്ചാ ഭീഷണിയിൽ. വൈക്കോൽച്ചിറ ഭാഗത്ത് പുഴമുഖത്തെ ബണ്ടുറോഡിന്റെ പാതിയോളം പുഴയെടുത്തു. കഴിഞ്ഞ പ്രളയത്തിൽ കടപുഴകിവീണ മുളങ്കൂട്ടത്തിൽത്തട്ടി ഒഴുക്കു തടസ്സപ്പെട്ടതാണ് കാരണം. ബണ്ടുറോഡിന്റെ അടിയിൽ വലിയതോതിൽ മണ്ണൊലിച്ചുപോയിട്ടുണ്ട്‌.

 

ഏകദേശം മൂന്നുമീറ്റർ ഉള്ളിലേക്ക് പുഴയെടുത്തുപോയെന്ന് പൊതുപ്രവർത്തകനും പ്രളയത്തിലെ രക്ഷാപ്രവർത്തകനുമായ എം.ജി. സജീവ് പറഞ്ഞു. വൈക്കോൽച്ചിറ ഭാഗത്തെ ബണ്ടിന്റെ ദുർബലാവസ്ഥ അന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥരെ ധരിപ്പിച്ചെങ്കിലും ആരും സ്ഥലം സന്ദർശിക്കാൻ തയ്യാറായില്ലെന്ന് സജീവ് പറഞ്ഞു. മുളങ്കൂട്ടം ഇപ്പോഴും പുഴയിൽ കിടക്കുന്നു.

 

ദുരന്തം പതിയിരിക്കുന്ന ഇവിടെ ഒരു മുന്നറിയിപ്പുപോലും നൽകിയിട്ടില്ല. ചാഴൂർ പഞ്ചായത്തിന്റെ കീഴിലാണ് പ്രദേശം. ചിമ്മിണി, പീച്ചി ഡാമുകൾ തുറന്നതോടെ വീണ്ടും ഒരു ബണ്ടുതകർച്ചയെ നേരിടേണ്ടിവരുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. കഴിഞ്ഞ ബണ്ടുതകർച്ച ജില്ലയിലെ 30,000 ഏക്കർ കോൾപ്രദേശത്തെയും കരപ്രദേശത്തെയും ബാധിച്ചിരുന്നു.

 

News Credit: Mathrubhumi

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...