The New Stuff

278 Views

ഇരിങ്ങാലക്കുട ഠാണാവ് ഇനി ഹൈ-മാസ്റ്റ് വെളിച്ചത്തിൽ തിളങ്ങും


തിരക്കേറിയ ഠാണാ ജങ്‌ഷനിൽ നഗരസഭ ഹൈ-മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നു. കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഹൈ-മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്. നാലുഭാഗത്തുനിന്നും വാഹനങ്ങൾ കടന്നുവരുന്ന ജങ്‌ഷനിൽ ബസ്‌സ്റ്റാൻഡ്‌ റോഡിന്റെ തുടക്കത്തിൽ വടക്കുഭാഗത്തായിട്ടാണ് ലൈറ്റ് സ്ഥാപിക്കുന്നത്.

ഠാണാ പരിസരത്ത് വെളിച്ചം കുറവാണെന്ന് പരാതി ഉയർന്നിരുന്നു. പുതിയ ലൈറ്റ് വരുന്നതോടെ അത് പരിഹരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. വെൽ ലാംബ്‌സ് കമ്പനിയ്ക്കാണ് നിർമ്മാണച്ചുമതല. ലൈറ്റിന്റെ അടിത്തറജോലികൾ പൂർത്തിയായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഹൈ-മാസ്റ്റ് സ്ഥാപിക്കാൻ കഴിയുമെന്ന് നഗരസഭ വ്യക്തമാക്കി.

എന്നാൽ ജനത്തിരക്കേറിയ ഇരിങ്ങാലക്കുട ബസ്‌സ്റ്റാൻഡിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഹൈ-മാസ്റ്റ് ലൈറ്റ് കത്താത്തതിൽ ജനം പ്രതിഷേധിച്ചു. കുറച്ചുനാളുകളായി ഹൈ-മാസ്റ്റിന്റെ ഒരു ലൈറ്റ് പോലും കത്താത്ത അവസ്ഥയിലാണ്. ഇതുമൂലം രാത്രിയിൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല, തെരുവുനായ്ക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി സ്റ്റാൻഡ്‌ മാറുകയാണെന്നും ആക്ഷേപമുണ്ട്. എന്നാൽ, ബസ്‌സ്റ്റാൻഡിലെ ഹൈ-മാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി തെളിയിക്കാൻ നടപടിയെടുക്കുമെന്ന് നഗരസഭ വ്യക്തമാക്കി.

 

Credit : Mathrubhumi

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...