The New Stuff

57 Views

കോടികൾ ചിലവഴിച്ചിട്ടും ഇരിങ്ങാലക്കുട ഇരുട്ടിൽ


വർഷംതോറും തെരുവുവിളക്കുകൾക്കായി നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പലതും കത്തുന്നില്ല. മെയിൻ റോഡ്, ടൗൺഹാൾ റോഡ്, കൂടൽമാണിക്യം റോഡ്, ബൈപ്പാസ് റോഡ്, മുനിസിപ്പൽ പാർക്ക് എന്നിവിടങ്ങളിലെ വഴിവിളക്കുകൾ ഭൂരിഭാഗവും തെളിയാതെ നിൽക്കുകയാണ്. വെളിച്ചമില്ലാത്തതിനാൽ അയ്യങ്കാവ് മൈതാനത്ത് പുലർച്ചെ നടക്കാനെത്തുന്നവർ ടോർച്ചുമായി എത്തേണ്ട അവസ്ഥയിലാണെന്ന് പറയുന്നു.

പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശങ്ങളിലെ ഗ്രാമീണറോഡുകളും ഇരുട്ടിലാണ്. വർഷങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം നടത്തിയ ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല. നഗരസഭാ പരിധിയിൽ 41 വാർഡുകളിലായി ഒമ്പതിനായിരത്തോളം തെരുവുവിളക്കുകളാണുള്ളത്.

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ തെരുവുവിളക്കുകൾ കത്തിക്കാനും ഇവയുടെ അറ്റകുറ്റപ്പണികൾക്കുമായി നഗരസഭ ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപയാണ്.

തെരുവുവിളക്കുകളുടെ ചുമതല ആദ്യം ഭരണപക്ഷമാണ് കൈയാളിയിരുന്നതെങ്കിൽ പിന്നീട് പ്രതിപക്ഷനിയന്ത്രണത്തിലുള്ള പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൈമാറി. എന്നാൽ സാഹചര്യങ്ങളിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് കൗൺസിലർമാർ പറയുന്നു. അറ്റകുറ്റപ്പണിക്ക്‌ നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുന്നതാണ് തെരുവുവിളക്കുകൾ പെട്ടന്ന് കേടുവരാൻ കാരണമെന്ന് ബി.ജെ.പി. കൗൺസിലർമാർ വിമർശിക്കുന്നു. ഇവയുടെ ഗുണനിലവാരം പരിശോധിക്കാൻ നഗരസഭയിൽ സംവിധാനങ്ങളില്ലെന്നും ആക്ഷേപമുണ്ട്.

News Courtesy – Mathrubhumi

Recently Published

»

ശ്രീ കൂടൽമാണിക്യം ഠാണാവിലെ സംഗമേശ്വര കോമ്പ്ലെക്സ് ലേല നടപടികൾ പൂർത്തിയായി

ശ്രീ കൂടൽമാണിക്യം ...

»

ചൂലൂർ ബാലിക സദനത്തിൽ മൈ ഐ ജെ ക്കെയുടെ ക്രിസ്ത്മസ് ആഘോഷം

...

»

ഇരിങ്ങാലക്കുടയിൽ തകർന്നു കിടക്കുന്ന റോഡുകളുടെ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട ബസ് ...

»

റോഡുകളുടെ ശോചനീയാവസ്ഥ, ചെയർപേഴ്സന് MyIJK കൂട്ടായ്മ നിവേദനം നൽകി.

*ഇരിഞ്ഞാലക്കുടയിലെ ...

»

ടൌൺ ഹാളിൽ വന്യ ജീവി ചിത്രപ്രദർശനം നടന്നു

മൈ ഐ ജെ ക്കെ കൂട്ടായ്മയും ...

»

കോടികൾ ചിലവഴിച്ചിട്ടും ഇരിങ്ങാലക്കുട ഇരുട്ടിൽ

വർഷംതോറും ...

»

പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

പൊതുകാനയിലേക്ക് ...

»

ഇരിങ്ങാലക്കുട നേച്ചർ ക്ലബും ടീം MyIJK യും നിങ്ങൾക്കായി ഒരുക്കുന്നു ” LIFE IN WILD ” വന്യജീവി ചിത്രപ്രദർശനം

കാടിന്റെ ...

»

ഇരിങ്ങാലക്കുട ഠാണാവ് ഇനി ഹൈ-മാസ്റ്റ് വെളിച്ചത്തിൽ തിളങ്ങും

തിരക്കേറിയ ഠാണാ ജങ്‌ഷനിൽ ...