The New Stuff

608 Views

നാമറിയണം നമ്മുടെ പാരമ്പര്യം…


സംഗമഗ്രാമ മാധവഃപുനരന്യാസന്നാം പരിധിസംഖ്യാമുലവാൻ
വിബുധനേത്രഗജാഹിഹുതാശനത്രിഗുണവേദാഭവാരണബാഹവഃ
നവനിഖർവമിതേവൃതിവിസ്തരേ പരിധിമാനമിദം ജഗദുർബുധഃ

കേരളത്തിന്റെ ഗണിത ശാസ്ത്ര പാരമ്പര്യം. പാശ്ചാത്യര്‍ക്കും മുന്നൂറുകൊല്ലം മുന്‍പ് കാല്‍ക്കുലസ് കണ്ടുപിടിച്ച കേരളീയന്‍ നമുക്ക് യാതൊരു ശാസ്ത്ര /സാമൂഹ്യ പാരമ്പര്യവും ഇല്ലെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ഒരു തെളിവുമില്ലാതെ കൊണ്ടുപ്പിടിച്ചു ശ്രമിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തില്‍ ഒരായിരം കൊല്ലം മുന്‍പ് കൊടും കാടായിരുന്നു എന്നും ഇവിടെ അപരിഷ്‌കൃതരായ ആദിമനിവാസികള്‍ മാത്രമേ ഉണ്ടായിരുന്നു എന്നുമുള്ള പ്രചാരണങ്ങള്‍ക്ക് കൈയ്യടി കിട്ടുന്ന കാലമാണിത് . സത്യത്തില്‍ ന്യൂട്ടനെയും (Issac Newton) ലെബനിറ്റസിനെയും (Gottfried Leibnitz) പിന്നിലാക്കുന്ന മഹാ പ്രതിഭകള്‍ മലയാളത്തില്‍ ഗണിത ഗ്രന്ധങ്ങള്‍ എഴുതിയിരുന്ന ഒരു കാലമായിരുന്നു കേരളത്തില്‍ ആയിരം കൊല്ലം മുന്‍പ് നിലനിന്നിരുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .

പതിനാലാം ശതകം മുതല്‍ പതിനാറാം ശതകം വരെയായിരുന്നു കേരളത്തിന്റെ ഗണിത പ്രതിഭകള്‍, അവര്‍ക്കു മുന്നൂറുകൊല്ലത്തിനു ശേഷം പാശ്ചാത്യ ഗണിതജ്ഞര്‍ കണ്ടുപിടിച്ചതെന്നു അടുത്തകാലം വരെ ലോകം വിശ്വസിച്ചിരുന്ന, ഉന്നത ഗണിതശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങള്‍ നടത്തിയത്.

സംഗമ ഗ്രാമത്തിലെ (ഇന്നത്തെ ഇരിഞ്ഞാലക്കുട ) മാധവന്‍ ആണ് ഈഗണിത പ്രതിഭകളുടെ ആചാര്യന്‍ (യഥാർത്ഥ പേര്‌ ഇരിഞ്ഞാറ്റപ്പിള്ളി മാധവൻ നമ്പൂതിരി) . ചരിത്ര രേഖകളില്‍ ഇദ്ദേഹത്തിന്റെ പേര് സംഗമ ഗ്രാമ മാധവന്‍ എന്ന് കാണാം. ഇന്‍ഫിനിറ്റ് സീരീസ് എക്‌സ്പാന്‍ഷന്‍ (infinite series expansion) കളിലൂടെ സൈന്‍ (sine), കോ സൈന്‍ (cosine) തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ക്ഷനുകളുടെ (Trigonometric Functions) മൂല്യം അഞ്ചു ദശാംശ സ്ഥാനങ്ങള്‍ വരെ കൃത്യമായി ഗണിച്ചെടുത്ത മഹാ ഗണിത ശാസ്തജ്ഞനായിരുന്നു അദ്ദേഹം. അദ്ദേഹത്തിനും നൂറ്റാണ്ടുകള്ക്കു ശേഷമാണ് പാശ്ചാത്യര്‍ക്ക് ഇത് സാധ്യമായത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ മുസരീസ് വഴി സഞ്ചാരികളും കച്ചവടക്കാരും യൂറോപിലെത്തിച്ചിരിക്കാം എന്നാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. ആധുനിക ഗണിത ശാസ്ത്ര ശാഖയായ കാല്‍ക്കുലസിന് (calculus) അടിത്തറയിട്ടതും മാധവ ആചാര്യന്‍ തന്നെ. അദ്ദേഹത്തിനും അഞ്ചു നൂറ്റാണ്ടു മുന്‍പ് ചേര രാജാവിന്റെ (സ്ഥാണു രവി വര്‍മന്‍) ആസ്ഥാന ഗണിതജ്ഞനായ ശങ്കര നാരായണനും ഉന്നത ഗണിതശാസ്ത്രത്തില്‍ അദ്വിതീയനായിരുന്നു. ലഘു ഭാസ്‌കരീയ വിവരണം എന്ന ഗണിത ഗ്രന്ഥം അദ്ദേഹം രചിച്ചിരുന്നു.

ഗോട്ടിഫ്രീഡ് ലെബനിട്‌സ് (Gottfried Leibnitz) കണ്ടുപിടിച്ചു എന്ന് കരുതപ്പെട്ടിരുന്ന ലെബനിട്‌സ് സീരീസ് (Leibnitz Series) കണ്ടുപിടിച്ചത് മാധവ ആചാര്യനാണെന്നു ഇന്ന് പാശ്ചാത്യ ലോകം അംഗീകരിക്കുന്നു. അവര്‍ അതിനെ മാധവ -ലെബനിട്‌സ് സീരീസ് (Madhava -Leibnitz Series) എന്ന് പുനര്‍ നാമകരണവും ചെയ്തു കഴിഞ്ഞു. ‘പൈ ‘ (Pi) യുടെ വാല്യൂ നിര്‍ണയിക്കാന്‍ ഈ സീരീസ് ഉപയോഗിക്കുന്നുണ്ട്. പാശ്ചാത്യക്കും നൂറ്റാണ്ടുകള്‍ക്കുമുപ് ‘പൈ ‘
യുടെ മൂല്യം നമ്മുടെ ആചാര്യര്‍ കൃത്യമായി കണക്കാക്കിയിരുന്നു. ഗോളവാദ, വേണ് വരോഹ, ചന്ദ്ര വ്യാഘ്യായിനി തുടങ്ങി അനേകം ഗ്രന്ധങ്ങള്‍ മാധവ ആചാര്യന്‍ രചിച്ചതായി കരുതപ്പെടുന്നു. ബുധൻ, ചൊവ്വ, ശുക്രൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ എ.ഡി. 1236, 1276, 1354, 1396, 1398, 1418 എന്നീ വർഷങ്ങളിലെ സ്ഥാനം എന്തായിരുന്നു എന്നും മാധവൻ ഗണിച്ചിട്ടുണ്ട്‌. ആകാശനിരീക്ഷണത്തിനുള്ള സംവിധാനങ്ങളൊന്നും വികസിക്കാത്ത കാലത്തായിരുന്നു മാധവൻ ഈ മുന്നേറ്റം നടത്തിയത്.

അദ്ദേഹത്തിന്റെ ശിഷ്യ പരമ്പര രണ്ടു നൂറ്റാണ്ടുകാലം അദ്ദേഹം കാണിച്ച പാതയില്‍ ഉന്നത ഗണിതത്തില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചു. അവരില്‍ പ്രധാനിയാണ് ജ്യേഷ്ഠ ദേവന്‍. ഇന്റഗ്രേഷന് സങ്കലനം (collection) എന്ന വളരെ മൂര്‍ത്തമായ പേരാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹം എഴുതിയ യുക്തിഭാഷ്യം ആണ് ആദ്യത്തെ കാല്‍ക്കുലസിന്റെ ടെക്സ്റ്റ് ബുക്ക്. മലയാളത്തിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത് എന്നത് നമുക്ക് അഭിമാനത്തിന് വക നല്‍കുന്നു. കാല്‍ക്കുലസ് നമ്മില്‍ നിന്ന് പാശ്ചാത്യര്‍ പഠിച്ച ഒരു ഗണിത വിദ്യയാണ്, അവരില്‍ നിന്നും നാം പഠിച്ച ഒന്നല്ല.

സംഖ്യാ ശാസ്ത്രത്തില്‍ നിന്നും കലനത്തിലേക്ക് (calculus) എത്തിപ്പെടാന്‍ പാശ്ചാത്യ സംസ്‌കാരത്തിന് രണ്ടായിരത്തിലധികം കൊല്ലം വേണ്ടിവന്നു. കേരളത്തിലെ ഗണിതശാസ്ത്ര ആചാര്യന്മാര്‍ അവരുടെ ഗ്രന്ധങ്ങള്‍ പലതും മലയാളത്തിലാണ് രചിച്ചത്. ഇവിടെയും പാശ്ചാത്യ ലോകത്തിനു സമാനമായി സംഖ്യ ശാസ്ത്രത്തില്‍ നിന്നും കലനത്തില്‍ എത്തിച്ചേരാന്‍ രണ്ടായിരം കൊല്ലം എടുത്തു എന്നനുമാനിക്കുന്നതില്‍ ഒരു തെറ്റുമില്ല. അങ്ങിനെയാണെങ്കില്‍ കഴിഞ്ഞ മൂവായിരം കൊല്ലമായി നമ്മുടെ പ്രദേശം ഗണിതത്തിലെ, തത്വചിന്തയിലും ലോകത്തിന്റെ വഴികാട്ടിയായ ഒരു പ്രദേശമായിരുന്നു എന്ന അനുമാനത്തിലാണ് നാം എത്തിച്ചേരേണ്ടത്. ഈ നാട് പ്രാകൃതരുടെ വാസസ്ഥാനമായിരുന്നില്ല, മഹാ ഗണിതജ്ഞരുടെയും, മനീഷികളുടെയും നാടായിരുന്നു എന്നാണ് സുവ്യക്തമായ തെളിവുകള്‍ ഉദ്‌ഘോഷിക്കുന്നത്.

ഭാരതീയ ശാസ്‌ത്രചരിത്രത്തിൽ, വിശേഷിച്ചും ഗണിത-ജ്യോതിഷരംഗത്ത്‌, മൂല്യവത്തായ സംഭാവന നൽകിയ പ്രമുഖരിൽ ഒട്ടേറെ കേരളീയരും ഉൾപ്പെടുന്നു. പല പാശ്ചാത്യ ഗണിതശാസ്‌ത്രജ്ഞരുടെയും പേരിൽ അറിയപ്പെടുന്ന സിദ്ധാന്തങ്ങൾ അവർക്കു മുമ്പേ ആവിഷ്‌ക്കരിച്ച ഗണിതപ്രതിഭകൾ കേരളത്തിൽ ജീവിച്ചിരുന്നു. സംഗമഗ്രാമ മാധവൻ, നീലകണ്ഠ സോമയാജി, പുതുമന ചോമാതിരി, ഹരിദത്തൻ, വടശ്ശേരി പരമേശ്വരൻ എന്നിങ്ങനെ ആ പട്ടിക നീളുന്നു.

പക്ഷേ, സാമാന്യജനങ്ങളിലേക്ക്‌ വിജ്ഞാനം എത്താൻ കഴിയാത്ത തരത്തിലുള്ള സാമൂഹ്യഘടനയും, സാധാരണക്കാർക്ക്‌ അപ്രാപ്യമായ സംസ്‌കൃതത്തിലായിരുന്നു ഇത്തരം വിജ്ഞാനമണ്ഡലം വികസിച്ചത്‌ എന്നതും, നമ്മുടെ പണ്ഡിതൻമാരുടെ സംഭാവനകൾ ചെറിയൊരു വൃത്തത്തിൽ മാത്രം ഒതുങ്ങിപ്പോകാൻ കാരണമായി. ലോകമറിയുന്നവരായി അവർ മാറിയില്ല. ബാഹ്യലോകമറിയുമ്പോഴേക്കും ആ കണ്ടെത്തലുകളുടെ ഖ്യാതി പാശ്ചാത്യപണ്ഡിതൽ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

കെ.വി. ശർമയെപ്പോലുള്ള ഒട്ടേറെ പണ്ഡിതരുടെ ശ്രമഫലമായാണ്‌ മാധവന്റെ സംഭാവനകൾ കുറെയെങ്കിലും ഇന്നു ലോകമറിയുന്നത്‌. കെ.വി. ശർമയുടെ ആമുഖത്തോടെ 1956-ൽ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ നിന്ന്‌ വേണ്വാരോഹം പ്രസിദ്ധീകരിക്കപ്പെട്ടു. തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ മലയാള വ്യാഖ്യാനത്തോടുകൂടിയും അവിടെ നിന്ന്‌ ഈ ഗ്രന്ഥം പുറത്തുവന്നിട്ടുണ്ട്‌. മാധവന്റെ ചന്ദ്രവാക്യങ്ങൾ തിരിച്ചറിഞ്ഞു പ്രസിദ്ധീകരിച്ചതും കെ.വി. ശർമയാണ്‌.

നമ്മൾ അറിയാതെ പോകരുത് മലയാളത്തിന്റെ അമൂല്യ രത്‌നങ്ങളെ…

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...