The New Stuff

1045 Views

എസ്.എന്‍.ബി.എസ്. സമാജം ഗ്യാസ് ക്രിമെറ്റോറിയം ഇരിങ്ങാലക്കുടയിൽ പ്രവർത്തനസജ്ജമാകുന്നു


ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആധുനിക ഗ്യാസ് ക്രിമെറ്റോറിയം പ്രവർത്തന സജ്ജമാകുന്നു. എസ്.എന്‍.ബി.എസ്. സമാജം ഒരുകോടി രൂപ ചെലവില്‍ പണി പൂര്ത്തീകരിച്ച ക്രിമെറ്റോറിയം ജൂലായ് മാസത്തോടെ പ്രവര്ത്ത്നസജ്ജമാകുമെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു.

നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിനോടുചേര്ന്ന് 50 സെന്റ് ഭൂമിയിലാണ് ഗ്യാസ് ക്രിമെറ്റോറിയം പണി പൂര്ത്തീ കരിച്ചിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ച് പ്രവര്ത്തിറക്കുന്ന ബ്ലോവറില്‍ പന്ത്രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഒരേസമയം പ്രവര്ത്തിറക്കും. രണ്ട് ചേംബറുകള്‍ ഒരേസമയം പ്രവര്ത്തി്ക്കാവുന്ന തരത്തിലാണ് ക്രിമെറ്റോറിയം സജ്ജീകരിച്ചിരിക്കുന്നത്. ഒരു ചേംബര്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്.

അന്തരീക്ഷമലിനീകരണം തീര്ത്തും ഒഴിവാക്കിയാണ് നിർമ്മാണരീതി. ഇതിനായി നൂറടിയുടെ പുകക്കുഴല്‍ സ്ഥപിച്ചിട്ടുണ്ട്. രണ്ടുമണിക്കൂര്‍ മാത്രമാണ് പരമാവധി ഒരു മൃതദേഹം സംസ്‌കരിക്കാന്‍ ആവശ്യമായിവരിക.

കഴിഞ്ഞ യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്താണ് ക്രിമെറ്റോറിയത്തിനായി സമാജം നഗരസഭയെ സമീപിച്ചത്. എന്നാല്‍ ക്രിമെറ്റോറിയത്തിന് അനുമതിനല്കിയ നഗരസഭ പിന്നിട് പ്രതികൂലനിലപാടുകളെടുത്ത് നിര്മാനണപ്രവര്ത്തനങ്ങള്‍ തടഞ്ഞിരുന്നു. പിന്നീട് സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്ക്കൊ ടുവില്‍ ക്രിമെറ്റോറിയം നിർമ്മാണത്തിന് നഗരസഭ അനുകൂലനിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു.

രണ്ടുമാസത്തിനകം ബാക്കിയുള്ള പേപ്പര്‍ വർക്കുകൾ കൂടി പൂര്ത്തി കരിച്ച് ക്രിമെറ്റോറിയം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

News Credit: Mathrubhumi

Recently Published

»

ഇരിങ്ങാലക്കുടയിലെ ആദ്യ ക്രിമിറ്റോറിയം തുറന്നു.

ഇരിങ്ങാലക്കുടയിലെ ആദ്യ ...

»

തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നിന്നും KSRTC ബസുകൾ പിൻവാങ്ങുന്നു.

2010 ൽ ആരംഭിച്ച ത്യശ്ശൂർ ...

»

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നാമജപ യാത്രയും റോഡ് ഉപരോധവും

ശബരിമലയിലെ യുവതി ...

»

പ്രണയ സത്യം – കവിത

പ്രണയ സത്യം – ...

»

വന്യജീവി ചിത്രപ്രദർശനം സംഘടിപ്പിച്ചു

വന്യജീവി ...

»

അപകടം പതിയിരിക്കുന്ന ബൈപാസ് റോഡ് ജംക്ഷൻ..

ബൈപാസ് റോഡിൽ മാസ് മൂവീസ് ...

»

തിരുവുള്ളക്കാവ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 10-ന്‌ തുടങ്ങും

തിരുവുള്ളക്കാവ് ശ്രീ ധർമ ...

»

എസ്.എൻ.ബി.എസ്. സമാജത്തിന്റെ പൊതുശ്മശാനം മുക്തിസ്ഥാൻ മന്ദിര സമർപ്പണം 14-ന്

എസ്.എൻ.ബി.എസ്. ...

»

കരുവന്നൂർപ്പുഴ ബണ്ട്‌ ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിൽ

പ്രളയത്തിന്റെ ആഴം ...