The New Stuff

152 Views

“എരിഞ്ഞടങ്ങാത്ത കനലുകൾ” കഥ: രാജൻ കണ്ണേടത്ത് (ഭാഗം-5)


കഥ

എരിഞ്ഞടങ്ങാത്ത കനലുകൾ
(ഭാഗം – 5)

കല്യാണത്തിന്റെ ബഹളവും ടെൻഷനും കാരണം ഞാനന്ന് വളരെയധികം ക്ഷീണിതയായിരുന്നു , എന്നിട്ടും രാത്രി ഒരുപാട് വൈകിയാണ് ഉറങ്ങാൻ സാധിച്ചത്. സ്വതവേ ഉറക്കത്തിന്റെ കാര്യത്തിൽ ഞാൻ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല.
എട്ടുമണിക്കൂറെങ്കിലും ഉറങ്ങിയാലേ തൃപ്തിവരു. അതിനാൽ പെട്ടെന്നുതന്നെ നല്ല ഉറക്കത്തിലായി.

എന്തോ ഭയങ്കര ബഹളം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്.
കണ്ണൂതുറന്നപ്പോൾ ശിവരാമൻ നിന്ന് കിതക്കുന്നു . കയ്യിൽ മേശമേൽ വച്ചിരുന്ന ഫ്ലവർ പോട്ട് ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ബെഡ്റൂമിന്റെ ഡോർ തുറന്നു കിടന്നിരുന്നു. അച്ഛനും അമ്മയും , ശിവരാമന്റെ കസിനും , വേറെ
രണ്ടുപേരും റൂമിന്റെ പുറത്ത് നിൽപ്പുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ
ഭയന്നുവിറച്ചു. ശിവരാമൻ ബെഡ്ഡിൽ കിടക്കുന്ന എന്നെ ഒരു അന്യഗ്രഹജീവിയെ എന്നപോലെ പകച്ചു നോക്കുന്നു.

ഉടനെതന്നെ അദേഹത്തിന്റെ കസിനും മറ്റു
രണ്ടാളുംകൂടി ശിവരാമനെ പിടിച്ച് റൂമിൽനിന്നു പുറത്തേക്കു കൊണ്ടുപോയി. അമ്മ വന്ന്
എന്നെകെട്ടിപ്പിടിച്ച് കരഞ്ഞുതുടങ്ങി. എന്താണ് സംഭവിച്ചതെന്ന അച്ഛന്റെ ചോദ്യത്തിന് ഉറങ്ങുന്നതുവരെ നടന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു. ഇതുകേട്ട അച്ഛൻ തരിച്ചിരുന്നുപോയി.

അദ്ദേഹത്തിന്റെ കസിനിൽനിന്ന് അച്ഛൻ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഡിപ്രഷൻ മൂലം ആൾക്ക് ചിലപ്പോൾ ഇങ്ങനെ ഉണ്ടാവാറുണ്ടെന്നും മദ്യം കഴിച്ചതിനാൽ ആൾ വയലന്റ് ആയതായിരിക്കുമെന്നും അയാൾ വിവരിച്ചു.

കല്യാണവീട് അന്നു രാത്രിതന്നെ
ഒരു മരണവീടുപോലെയായി. പിറ്റേദിവസം രാവിലെതന്നെ അച്ഛൻ ശിവരാമന്റെ അച്ഛനോടും അമ്മയോടും വരാൻ പറഞ്ഞു. അവർ വന്ന് അയാളെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി .
പതിവായി കാണാറുള്ള ഡോക്ടർ ഒരു മനോരോഗവിദഗ്ധൻ ആയിരുന്നു. അച്ഛനും കൂടെവന്നവരും ഉണ്ടായ സംഭവങ്ങൾ ഡോക്ടർക്ക് വിവരിച്ചുകൊടുത്തു.

ഇതു കേട്ട് ഡോക്ടർ ചോദിച്ചു,

“ഇത്തരം രോഗികൾക്ക് മരുന്നു മുടങ്ങാതെ കൊടുക്കണമെന്നും അധികം ആളുകൾ കൂടുന്നിടത്തും ബഹളം ഉണ്ടാവുന്നിടത്തും പോകാതെ നോക്കണമെന്നും പറഞ്ഞിരുന്നതല്ലേ, അതുപോലെ മദ്യം ഒരു കാരണവശാലും കഴിക്കാൻ പാടില്ലായിരുന്നു.”

അപ്പോഴാണ്
ആൾ ശരിക്കും മനോരോഗിയാണെന്ന് അച്ഛൻ അറിഞ്ഞത്.

ദേഷ്യവും സങ്കടവും സഹിക്കാതെ അച്ഛൻ ശിവരാമന്റെ അച്ഛനോട് കയർത്തുസംസാരിച്ചു..

“ഇത്ര വലിയ ചതി നിങ്ങൾ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എന്റെ മോളുടെ ജീവിതം നിങ്ങൾ തുലച്ചില്യേ? ഇനി നമുക്ക് കോടതിയിൽ കാണാം ”

പിന്നീടാണ് അച്ഛൻ ശിവരാമന്റെ വീട്ടുകാരെ പറ്റി ശരിക്കും അന്വോഷിച്ചത്.

ശിവരാമൻ കുവൈറ്റിൽ ഒരു നല്ല കമ്പനിയിൽ മാനേജർ ആയിരുന്നു. വലിയ ശമ്പളവും ഉണ്ടായിരുന്നു. നാട്ടിൽ വസ്തുവകകൾ ധാരാളം വാങ്ങിക്കൂട്ടിയിട്ടുമുണ്ടു്. തന്നെയുമല്ല
നാട്ടിൽനിന്ന് ഒരുപാട് പേരെ കുവൈറ്റിൽ കൊണ്ടുപോയി
ജോലിയാക്കി കൊടുത്തിട്ടുണ്ടു്, പക്ഷേ, അതിനെല്ലാം കനത്ത തുക അവരുടെ
കയ്യിൽനിന്നു ഈടാക്കുകയും ചെയ്യാറുണ്ട്. അങ്ങനെയിരുക്കുമ്പോഴാണ് അയാൾക്ക് അവിടെവച്ച് മാനസിക അസുഖം തുടങ്ങുന്നത്. അവിടെയുള്ള സുഹൃത്തുക്കൾ ചേർന്നാണ് അയാളെ നാട്ടിൽ എത്തിച്ചത്. ഇവിടെ മനോരോഗത്തിനു ശികിത്സയും തുടങ്ങി. മൂന്നു മാസത്തിലധികം കഴിഞ്ഞിട്ടും കാര്യമായ വ്യത്യാസം കാണാത്ത സാഹചര്യത്തിലാണ് ജോതിഷികൂടിയായ ഒരു നാട്ടുവൈദ്യന്റെ നിർദേശപ്രകാരം കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചത്. അതിനു ശേഷമാണ് ഒരു ബ്രോക്കർ മുഖാന്തിരം ഈ ബന്ധം ആലോചിച്ചതും, ഉറപ്പിച്ചതും.

വീട്ടിൽ തിരിച്ചെത്തിയ അച്ഛൻ ഒന്നും സംസാരിക്കാതെ കട്ടിലിൽ കയറികിടന്നു. എന്താണ് ഉണ്ടായതെന്ന് ചോദിച്ച അമ്മയോട് അച്ഛൻ പറഞ്ഞത് ഇത്രമാത്രം,
“എല്ലാം
കൈവിട്ടുപോയി, ഇനി ഞാൻ മോളുടെ മുഖത്തെങ്ങനെ നോക്കും”.

ഇതെല്ലാം സംഭവിച്ചിട്ടും എനിക്ക് വലിയ വിഷമം ഒന്നും തോന്നിയില്ല. ശിവരാമൻ എന്നെ കാണാൻ വന്നപ്പോൾതന്നെ എനിക്ക് അയാൾക്ക് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. പുറമേക്ക് കാണുന്ന വിലപിടിപ്പുള്ള ഡ്രസ്സും മേയ്ക്കപ്പും ഒന്നും എന്നെ ആകർക്ഷിച്ചില്ല. അയാൾ
നേരെനോക്കി
ഒരുവാക്കുപോലും എന്നോട് സംസാരിച്ചില്ല. വർത്തമാനമെല്ലാം പറഞ്ഞത് അച്ഛനും കൂട്ടുകാരനുമാണ്. പുരുഷന്റെ ഒരു ഗുണവും ഞാൻ ആ മുഖത്ത് കണ്ടില്ല. അതുകൊണ്ടാണ് ഞാൻ അയാളെ ഇഷ്ടമല്ലെന്നു പറഞ്ഞതും.

പിന്നീട് അച്ഛൻ വക്കീലിനെ കണ്ട് കാര്യങ്ങൾ സംസാരിച്ചു. ഡൈവേഴ്സ് കിട്ടും. പക്ഷെ ,
കേസ്കൊടുത്ത് വിധി കിട്ടണമെങ്കിൽ
കാലതാമസം വരും. അതിനാൽ ശിവരാമന്റെ വീട്ടുകാരുമായി അധികം
വഴക്കിനുപോകാതെ ഉപയസമ്മതപ്രകാരം ബന്ധം പിരിയുന്നതായിരിക്കും നല്ലത് എന്ന ഉപദേശം അച്ഛൻ സ്വീകരിച്ചു. ഈ കാര്യം ശിവരാമന്റെ വീട്ടുകാരും എതിർത്തില്ല. അങ്ങനെ വേഗത്തിൽ തന്നെ ഡൈവേഴ്സ് കിട്ടി.

അതിനുശേഷം അച്ഛൻ എന്നോട് അപേക്ഷയായിട്ട് പറഞ്ഞു,
“ആനന്ദുമായി മോളുടെ വിവാഹം അച്ഛൻ നടത്തിത്തരാം. അതിനു വേണ്ടി ഞാൻ അയാളുടെ കാലുപിടിച്ച് മാപ്പ് പറയാനും തെയ്യാറാണ്. മോള് സമ്മതിച്ചാൽ മാത്രം മതി.”

അച്ഛന്റെ മനപ്രയാസം എനിക്ക് നന്നായി മനസ്സിലായി. പക്ഷെ ഞാൻ പറഞ്ഞത് ഇതാണ്,

അച്ഛൻ എന്നെ ഓർത്ത് വിഷമിക്കേണ്ട . എനിക്ക് അച്ഛനോടോ, അല്ലെങ്കിൽ മറ്റാരോടെങ്കിലുമോ, ഇക്കാര്യത്തിൽ വിഷമം ഒന്നുമില്ല. അച്ഛന്റെ സ്നേഹവും വാത്സല്യവും ഞാൻ നല്ലപോലെ തിരിച്ചറിഞ്ഞിട്ടുണ്ടു്. ഇതെല്ലാം അനുഭവിക്കേണ്ടത് എന്റെ നിയോഗമായിരിക്കും. മാതാപിതാക്കൾ സ്നേഹമുള്ളവരോ ഇല്ലാത്തവരോ, ധനികരോ, ദരിദ്രരോ, ആയിരിക്കാം. ഇന്നേവരെ ആർക്കും സ്വന്തം മാതാപിതാക്കളെ തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടിയിട്ടില്ല. അതവരുടെ നിയോഗമാണ്. ഇത്തരം നിയോഗങ്ങൾ മൂലമാണ് പലരും വേറിട്ട വഴികളിൽ സഞ്ചരിക്കുന്നതും പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതും. എത്ര മഹത്തരമാണെന്നാലും ഒരു രാജ്യത്തെ ജനങ്ങളെല്ലാവരും ഒരുപോലെ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണെങ്കിൽ പിന്നെ മഹത്വത്തിനെന്തു പ്രസക്തിയാണുണ്ടാവുക . വൈവിധ്യമാണ് മഹത്വത്തിന് ആധാരം. അതിനാൽ എന്റെ നിയോഗവുമായി ബന്ധപ്പെട്ടായിരിക്കും ഇപ്പോൾ സംഭവിച്ചതെല്ലാം. എന്റെ അച്ഛൻ ആരുടെ മുമ്പിലും തല കുനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെ ആനന്ദുമായി ഞാൻ പ്രണയത്തിലൊന്നുമല്ലായിരുന്നു. ഞങ്ങൾ പരസ്പരം നന്നായി അറിയുന്ന സുഹൃത്തുക്കൾ മാത്രമായിരുന്നു. ആ ബന്ധം ,പക്ഷെ , അവർ ഇവിടെ
വന്നുപോയതോടെ ആനന്ദ് അവസാനിപ്പിച്ചു കാണും. അതിനു ശേഷം ഞാൻ അയച്ച എഴുത്തിനു
മറുപടിപോലും ആനന്ദ് അയച്ചില്ല.

(തുടരും)

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...