The New Stuff

119 Views

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.


പോട്ട – ഇരിങ്ങാലക്കുട സംസ്ഥാനപാതയിൽ തെമ്മാന പാടത്ത് റോഡരികിൽ മാലിന്യം തള്ളുന്നതിന് അറുതിയില്ല. കോഴിമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ചാക്കുകളിലാക്കി ഈ ഭാഗത്ത് സാമൂഹികവിരുദ്ധർ കൊണ്ടിടുന്നത് സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കാടുകയറിക്കിടന്നിരുന്ന ഈ ഭാഗത്ത് പുതുതായി മെക്കാഡം ടാറിങ് നടത്തുന്നതിനായി വെട്ടിത്തെളിച്ചിരുന്നു. അതിനുശേഷമാണ് റോഡിന്റെ ഇരുവശത്തും അതിന് താഴേക്കും വ്യാപകമായി മാലിന്യം തള്ളിയതായി ശ്രദ്ധയിൽപ്പെടുന്നത്. സംരക്ഷണക്കാലുകൾക്ക് സമീപം വരെയാണ് ടാറിട്ടിരിക്കുന്നത്. ഇവിടെ മാലിന്യച്ചാക്കുകൾ കിടക്കുന്നതിനാൽ റോഡരികിലൂടെ നടന്നുപോകാനും കഴിയാത്ത അവസ്ഥയിലാണ്.

മാലിന്യങ്ങളിലൂടെ വാഹനങ്ങൾ കയറിയിറങ്ങി, പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും നായ്‌ക്കളുടെ ശല്യവുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അപകടമേഖലയായ ഇവിടെ വേണ്ടത്ര തെരുവുവിളക്കുകൾ ഇല്ലാത്തതും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു. മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാൻ അധികാരികളുടെ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും പ്രദേശത്ത് വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും, പോലീസ് പട്രോൾ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Mathrubhumi

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...