The New Stuff

149 Views

പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി


പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ നഗരത്തിലെ സ്ഥാപനങ്ങൾക്ക് നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. കൂടൽമാണിക്യം റോഡിലുള്ള കൊളംബോ ഹോട്ടൽ, പ്രിയാ ബേക്ക് ഹൗസ്, ഠാണാവിലെ ഫ്രീഡം പാർക്ക് ഹോട്ടൽ, സെന്റ് ആന്റണീസ് ഹോട്ടൽ, പാണ്ഡിസമൂഹമഠം ഹാൾ, വിഘ്‌നേശ്വര ലേഡീസ് ടെയ്‌ലറിങ് എന്നീ സ്ഥാപനങ്ങൾക്കാണ് ഹൈക്കോടതി വിധിപ്രകാരം നഗരസഭ നോട്ടീസ് നൽകിയത്.

വ്യാഴാഴ്ച രാവിലെ കാനയുടെ സ്ലാബുനീക്കി നടത്തിയ പരിശോധനയിലാണ് പൊതുകാനയിലേക്ക് മാലിന്യപൈപ്പുകൾ വെച്ച് മലിനജലം ഒഴുക്കിയിരുന്നത് കണ്ടെത്തിയത്. മാസങ്ങൾക്കുമുമ്പ്‌ നഗരസഭ അടപ്പിച്ച മാലിന്യപൈപ്പുകൾ വീണ്ടും തുറന്നാണ് ഹോട്ടലുകൾ പൊതുകാനയിലേക്ക് ഒഴുക്കിവിട്ടിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഹോട്ടൽ-ബേക്കറിമാലിന്യം പൊതുകാനയിലേക്ക് തള്ളുന്നതിനെതിരേ 2012-ൽ തെക്കേനട റെസിഡന്റ്‌സ്‌ അസോസിയേഷൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പൊതുകാനയിലേക്ക് മലിനജലം തള്ളരുതെന്നും സംസ്‌കരണപ്ലാന്റ് സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനെത്തുടർന്ന് സ്ഥാപനങ്ങൾക്ക് മാലിന്യസംസ്‌കരണ പ്ലാന്റ് നിർമിക്കാൻ നഗരസഭ സാവകാശം നൽകിയിരുന്നു.

തുടർന്നാണ് വ്യാഴാഴ്ച രാവിലെ നഗരസഭാ സെക്രട്ടറി കെ.എസ്. അരുണിന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. നഗരത്തിലെ മറ്റു സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കെ.ജെ., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാകേഷ്, അനിൽ കെ.എം., വിദ്യ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

 

News Credit: Mathrubhumi

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...