The New Stuff

255 Views

ബൈപാസ് ശുചീകരണവുമായി MyIJK പ്രവർത്തകർ


MyIJK ക്ലീൻ ഇരിങ്ങാലക്കുട പദ്ധതി പ്രകാരം ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ബൈപ്പാസ് – ഞവരിക്കുളം റോഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.

ബൈപ്പാസ് റോഡിന്റെയും ഞവരിക്കുളം റോഡിന്റെയും നിലവിലത്തെ സ്ഥിതി ഏവർക്കും അറിവുള്ളതാണ്. ഇരുവശവും കാട്കയറി ഇഴജന്തുക്കളുടെയും മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നവരുടെയും സ്ഥിരം സ്ഥലമായി മാറിയിരിക്കുകയാണ്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മൈ ഐ.ജെ.കെ ക്ലീൻ ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നേച്ചർ ക്ലബ്ബ് അംഗങ്ങൾ, ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, നമ്പൂതിരീസ് കോളേജ് വിദ്യാർത്ഥികൾ എന്നിവരുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഞവരിക്കുളം റോഡ്, ബൈപ്പാസ് റോഡ് എന്നിവ വൃത്തിയാക്കുന്നു. നമ്മൾ ഓരോരുത്തരും ദിനേന സഞ്ചരിക്കുന്ന ഈ വഴികൾ നമുക്കോരോരുത്തർക്കും ഒത്തൊരുമിച്ചു നിന്ന് ഒരു പൂങ്കാവനമാക്കി മാറ്റാം. ഒക്ടോബർ 2 ചൊവ്വാഴ്ച്ച രാവിലെ 7.30 മുതൽ ആരംഭിക്കുന്ന ശുചീകരണ പരിപാടിയിലേക്ക് നിങ്ങൾ ഓരോരുത്തരുടെയും കഴിയും വിധത്തിലുള്ള സഹായസഹകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Clean Irinjalakuda by Team MyIJK

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...