The New Stuff

303 Views

ഗാന്ധി ജയന്തി ദിനത്തിൽ MyIJK യുടെ ശുചീകരണ യജ്‌ഞം


MyIJK ക്ലീൻ ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂൾ,നമ്പൂതിരീസ് കോളേജ് വിദ്യാർത്ഥികൾ, ഇരിങ്ങാലക്കുട നേച്ചർ ക്ലബ് അംഗങ്ങൾ, ഇരിങ്ങാലക്കുട മുനിസിപ്പൽ ജീവനക്കാർ എന്നിവരുമായി ചേർന്ന് ഞവരിക്കുളം റോഡ് പരിസരം വൃത്തിയാക്കുന്ന സേവന പ്രവർത്തനത്തിന്റെ തുടക്കം പ്രശസ്ത കാർട്ടൂണിസ്റ്റും MyIJK കുടുംബത്തിലെ അംഗവുമായ ആർട്ടിസ്റ്റ് മോഹൻദാസ് നിർവഹിച്ചു . ഗാന്ധിജയന്തി ദിനത്തിലെ സേവന പ്രവർത്തനങ്ങൾക്ക് ഞങ്ങളോട് സഹകരിച്ച ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിലെ നരേന്ദ്രൻ മാഷിനും നഷ്ണൻ ഹൈസ്കൂൾ എൻഎസ്എസ് കോർഡിനേറ്റർ മായ ടീച്ചർക്കും വിദ്യാർഥികൾക്കും നമ്പൂതിരീസ് കോളേജ് വിദ്യാർത്ഥികൾക്കും ശ്രീജിത്ത് മാഷിനും വിദ്യാർത്ഥികൾക്കും ഇരിങ്ങാലക്കുട നേച്ചർ ക്ലബ്ബ് നേതൃത്വം വഹിക്കുന്ന നിഖിൽ കൃഷ്ണക്കും ക്ലബ് അംഗങ്ങൾക്കും പുല്ല് വെട്ടുവാൻ സഹായിച്ച ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ജീവനക്കാർക്കും ഞങ്ങൾക്ക് ക്ലീനിങ്ങിനുള്ള ടൂൾസ് എടുക്കുവാൻ സഹായങ്ങൾ ചെയ്തു തന്ന ഇരിങ്ങാലക്കുട മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ സാറിനും സേവന പ്രവർത്തന അംഗങ്ങൾക്ക് ഭക്ഷണം ഇരുന്നു കഴിക്കുവാൻ അവരുടെ ഓഫീസ് ഭാഗം അനുവദിച്ച സുരേഷ് കല്ലടയ്ക്കും അവരുടെ മാനേജർക്കും ഞങ്ങൾക്ക് ലഘുഭക്ഷണം ഒരുക്കിത്തന്ന MyIJK യുടെ അഭിലാഷിനും കുടുംബത്തിനും ഞങ്ങൾക്ക് നേരിട്ടും അല്ലാതെയും സഹായങ്ങൾ ചെയ്തുതന്ന എല്ലാവർക്കും MyIJK ഒരായിരം നന്ദിയുടെ നറുമലരുകൾ നേരുന്നു🌷🌷 നന്ദിയുടെ ഒരായിരം കൂപ്പുകൈ

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...