The New Stuff

24 Views

MyIJK Christmas Celebration 2018


MyIJK ചാരിറ്റി & സോഷ്യൽ വെൽഫെയർ അസ്സോസിയേഷൻ ഇത്തവണത്തെ ക്രിസ്തുമസ്, ചൂലൂർ യോഗിനിമാതാ ബാലികാ സദനത്തിലെ കുഞ്ഞു മാലാഘമാരോടൊപ്പം ആഘോഷിച്ചു. 2018 ഡിസംബർ 22 ശനിയാഴ്ച്ച രാവിലെ 9 ന് MyIJK പ്രവർത്തകരും നമ്മുടെ പ്രിയ സുഹൃത്തുക്കളും മനസ്സുനിറയെ സ്നേഹവും കൈ നിറയെ സമ്മാനങ്ങളുമായി ബാലികാസദനത്തിൽ എത്തിച്ചേർന്നു. രാവിലത്തെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു. കേക്ക് മുറിക്കലും, കളിയും ചിരിയും പാട്ടുമൊക്കെയായി ഒരുപാട് സന്തോഷം പകർന്ന് നൽകാൻ കഴിഞ്ഞ നിമിഷം. പ്രിയപ്പെട്ട വിപിൻ മാഷിന്റെ കൂടുതൽ ആസ്വാദ്യകരമായ ക്ലാസും, ചെറിയ കളികളും കൂടിയായപ്പോൾ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസം ജീവിതത്തിന്റെ പുസ്തകത്താളുകളിൽ പതിപ്പിക്കാൻ സാധിച്ചു. ഇന്നേ ദിവസം വേറിട്ട പിറന്നാൾ ആഘോഷരീതികളും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

15 മേശയും കസേരയും, 70 ഓളം പുസ്തകങ്ങൾ, പേനകൾ, മറ്റു പഠനോപകരണങ്ങൾ ഇവയെല്ലാം സമ്മാനങ്ങളായി നൽകിയപ്പോൾ കുട്ടികളുടെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാൻ കഴിയില്ല. എന്നാൽ, നമ്മുടെ മനസ്സിൽ നിന്നും പെയ്തിറങ്ങുന്ന നനുത്ത സ്നേഹമാണ് അവർക്കേറ്റവും പ്രിയപ്പെട്ടതെന്ന് ചിലരുടെ കണ്ണുകളിൽ നിന്നും വ്യക്തമായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം മനസ്സു നിറഞ്ഞൊരു ഉച്ചഭക്ഷണവും കഴിച്ച്‌ 2 മണിയോടെ പിരിഞ്ഞു. നിറഞ്ഞ ചില മിഴികൾ കണ്ടത്‌ കൊണ്ടാകണം യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നപ്പോൾ നെഞ്ചിലൊരു ഭാരം തോന്നിയിരുന്നത്.

_ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് സഹായങ്ങൾ നൽകിയ ജോഷി ചേട്ടൻ, ജിഷ്ണുദേവ്, ഹരീഷ് കിഴക്കൂടൻ, ജോമോൻ, വിനോദ്‌കുമാർ, ശ്യാം കെ ജോഷി, നിജി, ശ്രീജ, വിവേക്,ജിത ബിനോയ്, രാധാകൃഷ്ണൻ അമ്മനത്ത്, നീനു ടീച്ചർ, പ്രീത ടീച്ചർ, പ്രിയങ്ക, നിഷ, മഞ്ജു എന്നിവർക്ക് സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. കൂടാതെ സ്റ്റഡി ടേബിലും കസേരയും മിതമായ വിലയിൽ നൽകിയ ഇരിങ്ങാലക്കുട കീർത്തി ഫർണീച്ചർ ഉടമയ്ക്കും സ്നേഹം നിറഞ്ഞ നന്ദി._

Team MyIJK

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...