The New Stuff

285 Views

ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ കിണർ കാട് കയറി നശിക്കുന്നു


നഗരമധ്യത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ കിണര്‍ കാടുകയറിയ നിലയില്‍. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളുകളിലൊന്നായ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ കിണറാണ് കാടുകയറിയിരിക്കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്‌കൂള്‍.

സ്‌കൂളിന്റെയത്രതന്നെ പഴക്കമുണ്ട് ഈ കിണറിന്. കിണറിനുള്ളില്‍ പാഴ്മരങ്ങള്‍ വളര്‍ന്നു. ……

സമീപത്ത് സ്ഥാപിച്ചിരിക്കുന്ന കുടിവെള്ളസംഭരണിയുടെ തൂണുകള്‍ പുല്‍പ്പടര്‍പ്പുകള്‍ കൈയേറിക്കഴിഞ്ഞു. പാഴ്‌ച്ചെടികള്‍ ചീഞ്ഞ് കിണറ്റിലെ വെള്ളം മലിനമായിത്തുടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. ഹൈസ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറിയിലെ 450 വിദ്യാര്‍ഥികള്‍ക്കും നൂറോളം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ആശ്രയമാണ് ഈ കിണര്‍. പ്രാഥമികാവശ്യങ്ങള്‍ക്കും ലാബുകളിലേക്കുമുള്ള വെള്ളവും ഈ കിണറ്റില്‍നിന്നു തന്നെ.എന്നിട്ടും കിണര്‍ വേണ്ടരീതിയില്‍ സംരക്ഷിക്കുവാന്‍ അധികൃതര്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കടുത്ത വേനലില്‍ മാത്രമേ നേരിയതോതില്‍ കുടിവെള്ളക്ഷാമം നേരിടാറുള്ളൂ. അതിനാല്‍ എത്രയുംവേഗം കിണറും കുടിവെള്ളസംഭരണിയും വൃത്തിയാക്കാന്‍ നഗരസഭ നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

News Credit – Mathrubhumi

Recently Published

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...

»

MyIJK Christmas Celebration 2018

MyIJK ചാരിറ്റി & സോഷ്യൽ ...

»

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019

  അഗസ്ത്യമഹർഷിയാൽ ...

»

ടാറിട്ട് മിനുക്കിയ റോഡരികിൽ മാലിന്യക്കൂമ്പാരം.

പോട്ട – ഇരിങ്ങാലക്കുട ...

»

കരുണാർദ്രതയുടെ കരസ്പർശവുമായി ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ തൃശ്ശൂർ

കരുണാർദ്രതയുടെ ...

»

പിരിച്ചു വിടൽ ഇരിങ്ങാലക്കുട KSRTC ഡിപ്പോയിലും

പി എസ സി റാങ്ക് ലിസ്റ്റിൽ ...

»

ബൈപ്പാസ് റോഡിലെ കുഴിയടക്കൽ തുടങ്ങി

ബൈപ്പാസ് റോഡിൽ ടാറിങ് ...

»

ബൈപ്പാസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ...