The New Stuff

126 Views

അവിട്ടത്തൂർ മഹാദേവ ക്ഷേത്രം തിരുവുത്സവം 2019


 

അഗസ്ത്യമഹർഷിയാൽ പ്രതിഷ്ഠമായ അവിട്ടത്തൂർ മഹാദേവക്ഷേത്രം. ചിരപുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ പ്രഥമഗണനീയമായ ക്ഷേത്രങ്ങളിലൊന്ന്. അനുഷ്ടാനകലകളുടെ അവതരണംകൊണ്ടും ചിട്ടയായ പൂജാവിധികളുടെ വൈശിഷ്ട്യം കൊണ്ടും ഈ ക്ഷേത്രം കേരളത്തിലെ ക്ഷേത്രങ്ങളിൽ തന്നെ അഗ്രജമായി വർത്തിക്കുന്നു.
അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2019 ജനുവരി 10 വ്യാഴം മുതൽ 19 ശനി വരെ വിപുലമായ പരിപാടികളോടുകൂടി ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

10-01-2019 വ്യാഴം (ഒന്നാം ഉത്സവം) – വൈകീട്ട് 7 മുതൽ കാവ്യകേളി, അക്ഷരശ്ലോക സദസ്സ്, രാത്രി 8.30 കൊടിയേറ്റം, തുടർന്ന് നൃത്തനൃത്യങ്ങൾ, രാത്രി 10.15 ന് കൊടിപ്പുറത്ത് വിളക്ക്

11-01-2019 വെള്ളി (രണ്ടാം ഉത്സവം) – രാവിലെ 8 ശീവേലി, വൈകീട്ട് 6.30 മുതൽ മൃദംഗ മേള, 7.30 മുതൽ നൃത്തനൃത്യങ്ങൾ, രാത്രി 8.30 ന് വിളക്കെഴുന്നള്ളിപ്പ്.

12-01-2019 ശനി (മൂന്നാം ഉത്സവം) – രാവിലെ 8 ന് ശീവേലി, വൈകീട്ട് 6.30 മുതൽ കൈകൊട്ടികളി, 7.30 ന് നൃത്തനൃത്യങ്ങൾ, രാത്രി 8.30 വിളക്കെഴുന്നള്ളിപ്പ്.

13-01-2019 ഞായർ (നാലാം ഉത്സവം) – രാവിലെ 8 ന് ശീവേലി, വൈകീട്ട് 6.30 മുതൽ സംഗീതസന്ധ്യ (പ്രശസ്ത പിന്നണിഗായകനും സംഗീത സംവിധായകനുമായ സംഗീതകുലപതി, സംഗീതരത്നം, ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രനും പ്രശസ്ത പിന്നണിഗായിക ശ്രുതി സുരേഷും അവതരിപ്പിക്കുന്ന ശാസ്ത്രീയ അർദ്ധശാസ്ത്രീയ സംഗീതസന്ധ്യ), രാത്രി 8.30 വിളക്കെഴുന്നള്ളിപ്പ്.

14-01-2019 തിങ്കൾ (അഞ്ചാം ഉത്സവം) – രാവിലെ 8 ന് ശീവേലി, വൈകീട്ട് 6.30 മുതൽ സംഗീത കച്ചേരി, 7.30 നൃത്തനൃത്യങ്ങൾ, രാത്രി 8.30 ന് വിളക്കെഴുന്നള്ളിപ്പ്, രാത്രി 10.30 ന് കഥകളി (കഥ: കീചകവധം).

15-01-2019 ചൊവ്വ (ആറാം ഉത്സവം) – രാവിലെ 8 ന് ശീവേലി, വൈകീട്ട് 6.30 മുതൽ മധുര ഗാന സന്ധ്യ, രാത്രി 8.30 ന് വിളക്കെഴുന്നള്ളിപ്പ്.

16-01-2019 ബുധൻ (ഏഴാം ഉത്സവം) ഉത്സവബലി – രാവിലെ 8.30 നാദസ്വര കച്ചേരി, രാവിലെ 10 ന് കാണിക്കയിടൽ, മാതൃക്കൽ ദർശനം, ഉച്ചയ്ക്ക് 12 ന് ഹവിസ്സ് അന്നദാനം, വൈകീട്ട് 6.30 മുതൽ ഗീതാനന്ദൻ സ്മൃതി സന്ധ്യ, ഓട്ടൻ തുള്ളൽ (കഥ: കല്യാണ സൗഗന്ധികം), തുടർന്ന് തൃത്തനൃത്യങ്ങൾ, രാത്രി 8.30 ന് വിളക്കെഴുന്നള്ളിപ്പ്.

17-01-2019 വ്യാഴം (എട്ടാം ഉത്സവം) വലിയ വിലക്ക് – രാവിലെ 9 ന് ഏഴ് ഗജവീരന്മാരോടുകൂടിയ ശീവേലി, മേളകലാനിധി ശ്രീ പെരുവനം സതീശൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് 6.30 ന് ഭക്തിഗാനമേള, രാത്രി 8.30 ഏഴ്‌ ആനകളോട് കൂടിയ വിലക്കിന് എഴുന്നള്ളിപ്പ്, മേളകലാരത്നം ശ്രീ. കലാമണ്ഡലം ദിവദാസ് & പാർട്ടി നയിക്കുന്ന പഞ്ചാരിമേളം.

18-01-2019 വെള്ളി (ഒൻപതാം ഉത്സവം) പള്ളിവേട്ട – രാവിലെ 9 മുതൽ ഏഴ് ഗജവീരന്മാരോടുകൂടിയ ശീവേലി, മേളകലാനിധി പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് 6.30 ന് തായമ്പക (ഗിന്നസ് ജേതാവ് ശ്രീ. ശുകപുരം ദിലീപ് & പാർട്ടി), രാത്രി 8.30 പള്ളിവേട്ട എഴുന്നള്ളിപ്പ്, രാത്രി 9.45 ന് പഞ്ചവാദ്യം (ശ്രീ. ചെറുശ്ശേരി ശ്രീകുമാർ മാരാർ & പാർട്ടി), രാത്രി 12 ന് പാണ്ടിമേളം.

19-01-2019 ശനി (പത്താം ഉത്സവം) ആറാട്ട് – രാവിലെ 9 ന് ആറാട്ടെഴുന്നള്ളിപ്പ്, 10 മണിക്ക് ആറാട്ട്, കൊടിക്കൽ പറ, ആറാട്ട് കഞ്ഞി വിതരണം.

Recently Published

»

ശ്രീകൂടൽമാണിക്യം ഉത്സവം 2019

കഴിഞ്ഞവർഷത്തെപ്പോലെ 2019ലെ ...

»

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൈ ഐ ജെ കെ ചാരിറ്റി & ...

»

പക്ഷികൾക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ്ബും MyIJK കൂട്ടായ്മയും

...

»

MyIJK Charity & Social Welfare Association ഓഫിസ് ഉത്ഘാടനം

MyIJK Charity & Social Welfare Association ഓഫിസ് ...

»

MyIJK ഓഫിസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും.

മൂന്ന് വർഷത്തോളമായി ...

»

MyIJK യുടെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു

മൈ ഇരിങ്ങാലക്കുട ...

»

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് MyIJK _ ജനത ഫാർമസി ഇരിങ്ങാലക്കുട

മൈ ഇരിങ്ങാലക്കുട ...

»

ഡോൺ ബോസ്കോ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു

വിവിധ മേഖലകളിൽ ...

»

സൂചന ബോർഡ് സ്ഥാപിക്കാൻ ഒരു മരണം വേണ്ടി വന്നു !!!

റോഡിൽ പണി നടക്കുമ്പോൾ ...